Skip to content

chithrodayamflashnews.com

October 23, 2026 4:21 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

മലയാളത്തിലെ ഈ വര്‍ഷത്തെ ആദ്യ ബമ്പര്‍ ഹിറ്റായി തിയറ്ററുകളില്‍ ചിരിപടര്‍ത്തി മുന്നേറുകയാണ് ‘രോമാഞ്ചം’.

നവാഗതനായ ജിത്തു മാധവന്റെ സിനിമയ്ക്ക് നാലാം വാരത്തിലും തിയറ്ററുകളില്‍ നിന്ന് മികച്ച റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇപ്പോള്‍ 50 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ് സിനിമ എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് കോടി രൂപയില്‍ താഴെയാണ് മുതല്‍മുടക്ക്. റിലീസ് ചെയ്ത് 23 ദിവസം കൊണ്ട് 50 കോടി ക്ലബിലേക്ക് എത്താന്‍ രോമാഞ്ചത്തിന് കഴിഞ്ഞു. ഇതുവരെ 30 കോടി രൂപയാണ് കേരളത്തില്‍ നിന്ന് സിനിമയ്ക്ക് ലഭിച്ചത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 3 കോടി രൂപ നേടിയപ്പോള്‍ വിദേശത്ത് നിന്ന് ഇതുവരെയുള്ള കലക്ഷന്‍ 17 കോടിയാണ്. ഈ ആഴ്ച മലയാളത്തില്‍ 9 പുതിയ സിനിമകള്‍ റിലീസ് ചെയ്തെങ്കിലും രോമാഞ്ചത്തിന്റെ ബോക്സ് ഓഫിസ് കലക്ഷനെ അത് ബാധിക്കില്ലെന്നാണ് തിയറ്ററില്‍ നിന്നുള്ള റിപ്പോര്‍ട്ട്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത ചിത്രം ഹൊറര്‍ കോമഡി ത്രില്ലറാണ്. അഭിനേതാക്കളുടെ പ്രകടനവും സുഷിന്‍ ശ്യാമിന്റെ സംഗീതവും സിനിമയുടെ പ്രധാന ആകര്‍ഷണമായിരുന്നു. സിനിമ വലിയ വിജയമായതോടെ ചിത്രത്തിന്റെ റീമേക്ക് റൈറ്റ്സിനായി വന്‍ ബാനറുകളാണ് എത്തുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6