Skip to content

chithrodayamflashnews.com

October 18, 2026 1:52 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

മൂന്നു ഭാര്യമാരെയും ഉപേക്ഷിച്ച് വയനാട്ടിലെത്തി; സ്കൂൾ വിദ്യാർത്ഥിനിടെ ലൈം​ഗികപീഡനത്തിനിരയാക്കിയത് മൊബൈൽ ഫോൺ നൽകി വശീകരിച്ചും; തിരുവനന്തപുരം സ്വദേശിയും കൂട്ടാളിയും അറസ്റ്റിൽ

മൂന്നു ഭാര്യമാരെയും ഉപേക്ഷിച്ച് വയനാട്ടിലെത്തി; സ്കൂൾ വിദ്യാർത്ഥിനിടെ ലൈം​ഗികപീഡനത്തിനിരയാക്കിയത് മൊബൈൽ ഫോൺ നൽകി വശീകരിച്ചും; തിരുവനന്തപുരം സ്വദേശിയും കൂട്ടാളിയും അറസ്റ്റിൽ

വെള്ളമുണ്ട: സ്കൂൾ വിദ്യാർഥിനിയെ ലൈം​ഗിക പീഡനത്തിനിരയാക്കിയ രണ്ടുപേർ പിടിയിൽ. തിരുവനന്തപുരം കരമന സ്വദേശി സുനിൽകുമാർ (47), പണം വാങ്ങി സുനിലിന് ഒത്താശ ചെയ്ത തൊണ്ടർനാട് മക്കിയാട് സജീർ കോമ്പി എന്നിവരാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ നൽകി വശീകരിച്ചാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വെള്ളമുണ്ട പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

2024 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മൊബൈൽ ഫോൺ നൽകി വശീകരിച്ച് കുട്ടിയെ വാടക ക്വാർട്ടേസിൽ എത്തിച്ചായിരുന്നു ലൈംഗികപീഡനത്തിന് ഇരയാക്കിയത്. സ്ഥിരമായി മേൽവിലാസമില്ലാത്ത സുനിൽ കുമാറിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് ഏറെ പണിപ്പെട്ടാണ്.

തിരുവനന്തപുരം സ്വദേശിയായ സുനിൽ കുമാർ ചെറുപ്പത്തിൽ നാട് വിട്ട് വ്യത്യസ്ത മേൽവിലാസത്തിൽ ജീവിച്ചു വരുകയായിരുന്നു. മൂന്ന് കല്യാണം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്. നവംബർ 17ന് റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നിരന്തരമായ അന്വേഷണത്തിലൂടെയാണ് പ്രതി വലയിലായത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6