Skip to content

chithrodayamflashnews.com

November 28, 2026 12:53 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അച്ചായന്റെ സ്വന്തം ശ്രീദേവി (ഹാസ്യ ഭാവന)

പ്രിയപ്പെട്ട അച്ചായന്,
അച്ചായൻ അയച്ച കത്തുകിട്ടി. അച്ചായന്റെ കഞ്ഞിവെപ്പുകാരിയ്ക്ക് സുഖമില്ലെന്നറിഞ്ഞതിൽ വലിയവിഷമമുണ്ട്. ഇത്രയും നാളും കൂടെനിന്ന പണിക്കാരിയല്ലേ. ഇനി അച്ചായൻ തനിയെവെച്ച് കഴിക്കേണ്ടിവരുമല്ലോ. മറ്റ് പണിക്കാരികളെ ഒന്നും വിശ്വസിക്കാൻ പറ്റില്ലച്ചായാ.വീട്ടുകാരെ വിഷം കൊടുത്ത് കൊല്ലുന്നകാലമാണ്.നമ്മുടെ മോളിക്കുട്ടിയുടെ നാട്ടില് മാധവൻനായരുടെ മരുമോള് വീട്ടിലുള്ള അമ്മായിയച്ചനും, അമ്മായിക്കും,കെട്ട്യോനും വരെ എലിവിഷംകൊടുത്തുകൊന്നു.അച്ചായാ അതുകൊണ്ട് വേറെ പണിക്കാരികളെ നിർത്തണ്ട. അമ്മിണിയുടെ ചൊറിപ്പനി കുറയുന്ന വരെ അച്ചായൻ കഞ്ഞി കുടിച്ചാൽ മതി.
അച്ചായാ.നമ്മുടെ കൊച്ചുപെണ്ണിന്റെ മോള് പങ്കിയെ മരിച്ചനിലയിൽകാണപ്പെട്ട കിണറ്ഇന്ന് മണ്ണിട്ട് മുടി. പൗലോസ് അച്ചായനേയും ദാമോധരനേയും സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു രണ്ടുപേരുംപേടിച്ചുനടപ്പാണ്. പക്ഷേ ഇതൊന്നുമല്ല സത്യമെന്നും ലോറൻസൂതലാളിയുടെ രണ്ടാമത്തെമോൻ പുണ്യാളനും, കൂട്ടുകാരും മദ്യപിച്ചുകൊണ്ടിരുന്നപ്പോൾ പങ്കി സൂസന്നാമ്മയുടെവീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടെന്നും, പങ്കിയുടെ അടുത്തുകൂടി പുണ്യാളനും കൂട്ടുകാരും മുട്ടായി കൊടുത്തുവെന്നും, അബോധാവസ്ഥയിലായ പങ്കിയെ
പുണ്യാളനും, കൂട്ടുകാരും ചേർന്ന് പീഡിപ്പിച്ചെന്നും, കൈയ്യബദ്ധം പറ്റിയപ്പോൾ പൊട്ടക്കിണറ്റിൽ തള്ളിയെന്നും നാട്ടിൽ അഭ്യൂഹംപരക്കുന്നു. സത്യാവസ്ഥ അറിയാൻവേണ്ടി പോലീസുകാരിൽ രണ്ടുപേർ ലോറൻസ് മുതലാളിയെ കാണാൻചെല്ലുകയുംദേഷ്യംവന്നുമുതലാളി അലറിയെന്നുംകേൾക്കുന്നു. പണത്തിനുമേലെപരുന്തുംപറക്കില്ലല്ലോ.ലോറൻസുതലാളിയെ പിണക്കിയാൽവിവരമറിയും.അതുകൊണ്ട് അന്വഷണം എങ്ങുമെത്തിയിട്ടില്ല. കൊച്ചുപെണ്ണിന്റെ മോളല്ലേ ആരുചോദിക്കാൻ?

അന്വഷണം ഏതാണ്ട്‌നിലച്ചമട്ടാണ്.കിണറ്റിൻകരയിൽ ഉപേക്ഷിക്കപ്പെട്ടപങ്കിയുടെപാവാടയ്ക്ക് മാത്രമറിയാം സത്യം.പണിക്കിറങ്ങിയില്ലെങ്കിൽ കുടുംബം പട്ടിണിയാവുമെന്ന് വിചാരിച്ച് കൊച്ചുപെണ്ണ് ഇന്നലെമുതൽ പണിക്ക് വന്നുതുടങ്ങി. പങ്കിമരിച്ചതോടെ സൂസന്നാമ്മയുടെയും പൗലോസ്‌അച്ചായന്റെയും പ്രേമസല്ലാപം വഴിമുട്ടി. നടക്കാൻകഴിയുമെങ്കിലും പൗലോസിന് സൂസന്നാമ്മയുടെ വഴുക്കലുള്ള പാറകയറാൻ ഇനിയും സമയമെടുക്കും. അല്ലെങ്കിലുംപങ്കിയുടെ മരണംകഴിഞ്ഞതോടെ കൊച്ചുത്രേസ്യപേടിച്ചിരിപ്പാണ്. രാത്രിയിൽ പങ്കിയുടെ പ്രേതം കണ്ടുപേടിച്ചത്രേ. അതുകൊണ്ട്പൗലോസ് രാത്രിവീട്ടിലുണ്ടാവണംഎന്നാണ്കൊച്ചുത്രേസ്യ കല്പിച്ചിരിക്കുന്നത്.ഇങ്ങനെപോയാൽസുസന്നാമ്മയുമായുള്ള കൂടിക്കാഴ്ച വൈകാനാണ് സാധ്യത.വീട്ടിൽ സ്ഥിരമായിനില്ക്കാൻ ഒരാളെ വേണമെന്ന് കൊച്ചു ത്രേസ്യസ്യ പൗലോസ്
അപ്പച്ചനോട് പറയുന്നതുകേട്ടു. കോരയുടെ അനിയത്തി കോയയെ വിളിച്ചുനോക്കാൻ അപ്പച്ചൻ പറഞ്ഞു അടുത്തമാസം സുന്ദരനുമായുള്ളകോരയുടെ കല്യാണംനടക്കാനിരിക്കെ കോതയെ വീട്ടുകാര് പെട്ടെന്ന് വിടുമെന്ന്തോന്നുന്നില്ല. പങ്കിയുടെവേർപാട്കൊച്ചുപെണ്ണിനെ മാത്രമല്ല നാട്ടുകാരേയുംവിഷമത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

അച്ചായാ, അപ്പുണ്ണിയുടെ പിള്ളേരുടെ നൂലുകെട്ട് വരുന്നതിങ്കളാഴ്ചയാണ്. വറീത് മൂപ്പീന്നിന്റെവീട്ടീന്ന് പെറ്റെണീച്ച് സുശീലയ്ക്ക് പോകാനുള്ള സമയമായി. രണ്ട്‌പിള്ളർക്കും സുശീലയ്ക്കും അപ്പുണ്ണിക്കുമാ യിതാമസിക്കാനുള്ളസൗകര്യംരാഘവൻമാമന്റെകടയിലില്ല മാത്രമല്ലപിള്ളേരെ നോക്കാൻതന്നെ ഒരാൾവേണം. അതുകൊണ്ടുതന്നെ സുശീലഉടനെയൊന്നും അപ്പുണ്ണിയെസഹായിക്കാൻ എത്തുമെന്ന്തോന്നുന്നില്ല. അപ്പുണ്ണിക്കുംകുടുംബത്തിനും താമസിക്കാൻ ഒരു വീട് വാടകയ്ക്ക് തിരക്കിനടക്കുമ്പോഴാണ് നമ്മുടെ പൗലോസ് ‌അച്ചായന്റെ വീടിന്റെ ഒരുഭാഗം വാടകയ്ക്ക്കൊടുക്കാമെന്ന് കൊച്ചുത്രേസ്യ ഏറ്റത്.പൗലോസിനുംവലിയസന്തോഷമായി.അങ്ങനെയെങ്കിലും ആളനക്കം ഉണ്ടാകുമല്ലോ അങ്ങനെ നൂലുകെട്ട്കഴിഞ്ഞാൽ അപ്പുണ്ണിയുംകുടുംബവും പൗലോസ് അച്ചായന്റെ വീട്ടിലേയ്ക്ക് താമസംമാറ്റും. കൊച്ചുത്രേസ്യയ്ക്ക് വീടുവാടകയ്ക്ക് കൊടുക്കാൻ ഒട്ടും താല്പര്യമുണ്ടായിട്ടല്ല. പലവട്ടം പങ്കിയുടെ പ്രേതത്തെകണ്ട് കൊച്ചുത്രേസ്യ പേടിച്ചു.ജീവിച്ചിരുന്നപ്പോൾ പങ്കിയെ കൊണ്ട് അടിമപ്പണി ചെയ്യിപ്പിച്ചതല്ലേ അതായിരിക്കും കൊച്ചുത്രേസ്യയെ പങ്കി പേടിപ്പിക്കുന്നത്.സൂസന്നാമ്മ കൊടുത്ത കുഴക്കട്ടകൾ തിന്ന് കൊഴുത്ത പങ്കിക്ക് തന്റെ ജീവൻ നഷ്ടമായതുത്തന്നെ കുഴക്കട്ട തിന്ന് എല്ലിൽ മാംസം
വന്നതുകൊണ്ടാണ്. സൂസന്നാമ്മയുടെ വീട്ടിൽ പോകേണ്ടിവന്നതുകൊണ്ട്.പ്രണയദൂത്കൈമാറേണ്ടിവന്നതുകൊണ്ട്,കുഴക്കട്ട തിന്നേണ്ടിവന്നതുകൊണ്ട്, ആവഴിയാത്രചെയ്യേണ്ടിവന്നതുകൊണ്ട്.ലോറൻസിന്റെ മോനുംകൂട്ടുകാരും പീഡിപ്പിച്ചുകൊന്നു. കൊച്ചുത്രേസ്യയുടെ വീട്ടിലെ പണിക്കാരിയായ പങ്കിക്ക് വയറുനിറയെ തിന്നാൻ കൊടുത്തിരുന്നെങ്കിൽ പൗലോസിനുംസൂസന്നാമ്മയ്ക്കുംഹംസമാകാൻ പങ്കി പോകുമായിരുന്നോ?

മരിച്ചിട്ടും തന്നെ കൊന്നവരേക്കാൾ പങ്കിക്ക് ദേഷ്യം തിന്നാൻകൊടുക്കാതെ അടിമപ്പണിചെയ്യിച്ചകൊച്ചുത്രേസ്യയോടാണ്. എന്തായാലും പൗലോസ് സന്തോഷത്തിലാണ് അപ്പുണ്ണിയും കുടുംബവും താമസത്തിനെത്തുമ്പോഴേക്കും കൊച്ചുത്രേസ്യയുടെ കണ്ണുവെട്ടിച്ച് പഴയചുറ്റിക്കളിതുടരാം.വിശേഷങ്ങൾ

സുസന്നാമ്മയെ അറിയിക്കാൻ തലപുകഞ്ഞ് ആലോചിച്ച് പൗലോസ് വഴികണ്ടെത്തി.പോസ്റ്റുമാൻ ഹംസയെ സമീപിക്കുക.എന്തെങ്കിലുംകൈമടക്കുകൊടുത്താൽ രഹസ്യമായി സൂസന്നാമ്മയുടെ അടുക്കൽ കത്ത്കിട്ടും.

പിന്നെ പൗലോസ് ഒന്നുംആലോചിച്ചില്ല എഴുതിത്തുടങ്ങി.

“എന്റെ സുസു, പൊന്നിൻ കുടമേ.
ഞാൻ എത്രയുംവേഗം നിന്റെ അടുത്തെത്തും ഒരാഴ്ചകൂടികഴിഞ്ഞാൽ നിന്റെ പാറകേറാൻ എനിക്ക് പറ്റും എന്റെ കാല് സുഖപ്പെട്ടുവരുന്നു. എങ്കിലുംവഴുക്കലുള്ള പാറ കയറാൻ മാത്രമായില്ല ഇവിടെ “കൊച്ചുത്രേസ്യ” ഈ മുശേട്ടയെ ഒരുവിധം ഒതുങ്ങിയിട്ടുണ്ട്. അവൾക്കിട്ട് ഞാനൊരു പണികൊടുത്തു പങ്കിയുടെ പ്രേതംപേടിപ്പിച്ചതായി വരുത്തിത്തീർക്കാൻ ഞാൻ ചില പണികൾഒപ്പിച്ചു അതുകാരണം വീടിന്റെഒരുഭാഗം വാടകയ്ക്കക്ക് കൊടുക്കാമെന്ന് അവൾ സമ്മതിച്ചു അടുത്തആഴ്ച വടകക്കാരെത്തും.പിന്നെ എന്നെ അവൾ ശ്രദ്ധിക്കാൻ പോകുന്നില്ല.ആ സമയം നോക്കി ഞാൻ നിന്റെ അടുത്തെത്തും പൊന്നേ നിനക്ക് സുഖമാണോടീ….
ഈ കത്തിന് മറുപടി കൊടുത്തുവിടണ്ട.

കാക്കചിതഞ്ഞു കൊത്തിത്തിന്ന നിന്റെ അക്ഷരങ്ങൾ ചേർത്തുവായിക്കാൻ ഞാൻ ഒരാഴ്ചസമയമെടുക്കും. നിന്റെ പ്രണയം ഒരാഴ്ചകഴിഞ്ഞ് നേരിൽ തന്നാൽ മതി..”

സ്നേഹത്തോടെ ഒരായിരം ഉമ്മകൾ…

നിന്റെ പൗലോച്ചായൻ.

പിറ്റേന്നുതന്നെ കത്ത് ഹംസയെ ഏൽപ്പിച്ച് പൗലോസ് സായുജ്യമടഞ്ഞു…അച്ചായന് പള്ളിക്കൂടത്തിൽ പിള്ളേരെല്ലാംസുഖമായിരിക്കുന്നോ?ചന്ദ്രിക പെങ്കൊച്ച് അച്ചായൻ അവളോട് സ്നേഹം കാണിച്ചില്ലെന്നും പറഞ്ഞ് ക്ലാസിൽ ഇരിക്കത്തില്ല എന്ന് പറഞ്ഞല്ലോ.എന്റെ അച്ചായാ പിള്ളേരാകുമ്പോൾസ്നേഹം കിട്ടാൻ ആഗ്രഹിക്കും. ആരോടെങ്കിലുംപത്തുപേരോട് പറഞ്ഞാലെങ്കിലും സ്നേഹം കിട്ടിയാലോ.പോരെങ്കിൽമറ്റ്സാറമ്മാര് വാരിയെടുത്ത് തോളത്തിടും എന്ന് പ്രതീക്ഷിച്ചുകാണും. വിചാരിച്ചത്ര പരിഗണന കിട്ടാതെ വരുമ്പോൾ ആള് ക്ലാസിലെത്തും.വെറുതെ വരില്ല “വലിഞ്ഞുകേറി വരും.” അവൾക്ക് ബഞ്ചിന്റെ മുകളിൽ കയറ്റി പാവാടപൊക്കി നല്ല അടികൊടുത്ത് ക്ലാസിൽ കയറ്റിയാൽ മതി.തോന്നുമ്പോൾ ഇറങ്ങിപ്പോകാനും വായിൽതോന്നിയതുപറയാനും വലിഞ്ഞുകേറിവരാനും അവളുടെ അമ്മായിയുടെ വീടാണോ പള്ളിക്കൂടം?”
.
നന്നായി ഒരുകുളി കുളിച്ചാൽ ഇവൾ അലിഞ്ഞുപോകും. പോയിപണിനോക്കാൻ പറ.അപ്പച്ചന്റെ കൃഷിസ്ഥലമുണ്ട് നമുക്ക് നന്നായി മണ്ണിൽ പണിയെടുത്ത്ജീവിക്കാം
അച്ചായാ സന്തോഷമായിരിക്ക്. പണിക്കാരി അമ്മിണിയുടെ ചൊറിപ്പനി കുറയുന്നതുവരെ കഞ്ഞിയുണ്ടാക്കി കുടിക്ക്. അതുകഴിഞ്ഞ് കോവയ്ക്കയുംചോറും തിന്നാം….

0 Comments

No Comment.