Skip to content

chithrodayamflashnews.com

October 15, 2026 7:15 am

ശുഭചിന്തകൾ

പുതു വർഷപ്പുലരി 

ഡിസംബർ 31 ൽ നിന്നും ജനുവരി 1 ൽ എത്താൻ മണിക്കൂറുകൾ മാത്രം മതി. എന്നാൽ 2025 നൽകിയ ഓർമ്മകൾ അത്ര പെട്ടെന്ന് മാഞ്ഞുപോകുന്നില്ല.
പുതുവത്സരാശംസകൾ നേരുമ്പോഴും മുൻ വർഷം സമ്മാനിച്ച സന്തോഷകരമായ അനുഭവങ്ങളെക്കാൾ മനസ്സിൽ തെളിയുന്നത് വേദനിച്ചനിമിഷങ്ങളായിരിക്കും.
ഓരോ അനുഭവങ്ങളും ഓരോ പാഠങ്ങളാണ്.ഇഷ്ടപ്പെടലി ന്റേയും,ഒറ്റപ്പെടലിന്റേയും വർഷം,
ഒപ്പമുണ്ടായിരുന്നവർ നഷ്മായ വർഷം, ഒപ്പമുണ്ടാകുമെന്ന് പറഞ്ഞവർ കൈവിട്ടു കളഞ്ഞ വർഷം,
പോയവർഷത്തിന്റെ കയ്പ്പും മധുരവും നിറഞ്ഞ ഓർമ്മകൾ….

ഗുണദോഷസമ്മിശ്രമായ ഇന്നലെയിൽ നിന്ന് ഇന്നിൽ എത്തി നിൽക്കുന്നു.വരും നാളുകൾ നാം പ്രതീക്ഷയോടെ കാത്തിരിക്കുന്നു.പ്രസരിപ്പോടെ മുന്നേറാൻ,സ്വപ്‌നങ്ങൾ യഥാർത്ഥ്യമാക്കാൻ ഏവർക്കും പുതുത്സരാശംസകൾ….

0 Comments

No Comment.