Skip to content

chithrodayamflashnews.com

October 15, 2026 7:15 am

ശുഭചിന്തകൾ

മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നത്..

ജീവിച്ചിരിക്കുന്ന കാലമത്രയും അകലം പാലിക്കുകയും, അവിശ്വസിക്കുകയും, യാതൊരു സഹായവും ചെയ്തു കൊടുത്തില്ലെങ്കിലും ആ വ്യക്തിയെ ഇഷ്ടപ്പെടുന്നത് അയാൾ മരിച്ചു എന്നറിയുമ്പോഴാണ്.

അതുവരെ അയാളെ കുറിച്ച് ഒരു നല്ലവക്ക് പറയാത്തവർക്കും പറയാൻ ഏറെയുണ്ട്. ജീവിച്ചിരുന്നപ്പോൾ പത്ത് രൂപ കടം ചോദിച്ചപ്പോൾ കൊടുത്തില്ലെങ്കിലും മരിച്ചു എന്നറിഞ്ഞാൽ അഞ്ഞൂറ് രൂപ ചെലവാക്കി ബോഡി കാണാൻ പോകും.

ജീവിച്ചിരുന്നപ്പോൾ അടുത്തുകൂടി പോയാൽ മുഖം തിരിച്ചിട്ടുണ്ടെങ്കിലും. മൃത ശരീരം മൊത്തം നോക്കി വിലയിരുത്തും. മേൽ വസ്ത്രം നീക്കി മുഖം ഒരു മിനിറ്റ് കണ്ടാൽ മതി മനസ്സിൽ സ്‌കാൻ ചെയ്ത പോലെ ചെറിയ മറുകും, നരയും, മുഖത്തെ ചുളിവിന്റെ എണ്ണം വരെ കണ്ടു പിടിക്കും.

മനുഷ്യന് ഏറ്റവും കൂടുതൽ ശ്രദ്ധകിട്ടുന്നതും, ജീവച്ചിരുന്നപ്പോൾ കിട്ടാതിരുന്ന പരിഗണയും, കേൾക്കാൻ ആഗ്രഹിച്ച അഭിനന്ദനവും മരണാനന്തര ബഹുമതിയായി സമൂഹം നൽകുന്നു.

ദുഷ്ടനും വാഴ്ത്തപ്പെട്ടവനാകുന്ന ദിവസം അവന്റെ മരണദിവസം തന്നെയാണ്.

ഇനി ശിക്ഷിക്കപ്പെട്ട് ജയിൽ മോചിതനായ വ്യക്തി മരണപ്പെട്ടാലും പറയുന്ന വാചകം ” പ്രശ്നകാരൻ ആയിരുന്നു. എങ്കിലും….. ” പകുതിയിൽ നിർത്തിയ “എങ്കിലും” എന്ന വാക്കിൽ അയാൾക്ക് വേണ്ട ന്യായീകരണമുണ്ടാകും.

ഭൂമിയിലെ അത്ഭുത പ്രതിഭാസമാണ് മനുഷ്യനും അവന്റെ മനസും….
സൗകര്യത്തിനനുസരിച്ച് മാറിമറിയുന്ന ചിന്താഗതിയും….

0 Comments

No Comment.