Skip to content

chithrodayamflashnews.com

ശുഭചിന്തകൾ

പരിഗണന

ഏതൊരു റിലേഷൻ ഷിപ്പിലായാലും കിട്ടേണ്ടത് പരിഗണനയാണ്. സ്നേഹമല്ലേ പരിഗണനയെക്കാൾ വേണ്ടത് എന്ന് ചിലർക്കെങ്കിലും എതിർ അഭിപ്രായം ഉണ്ടാകും. സ്നേഹമുണ്ടെങ്കിൽ പരിഗണന സ്വാഭാവികമായും ഉണ്ടാവാം. എങ്കിലും സ്നേഹിക്കുന്നഎല്ലാവരേയും പരിഗണിക്കാൻ കഴിയില്ല. ആത്മാർത്ഥമായ സ്നേഹം ഒരു വ്യക്തിയോട് തോന്നിയാൽ പരിഗണനയും ലഭിക്കും.
നമ്മൾ സ്നേഹിക്കുന്നവർ എന്തുകൊണ്ടാണ് നമ്മെ പരിഗണിക്കാത്തത്?
പ്രധാനമായും നമുക്ക് അവരോടുള്ളത് ആഴത്തിലുള്ള സ്നേഹമാണെങ്കിലും തിരികെ അത്രയും ഉണ്ടാകണമെന്നില്ല. അല്ലെങ്കിൽ നമ്മളേക്കാൾ പ്രധാനപ്പെട്ട മറ്റൊരാളെ അവർ പരിഗണിക്കുന്നത് കൊണ്ടാവാം.
പരിഭവവും, പരാതിയുമായി പുറകേ നടന്ന് യാചിച്ചു നേടേണ്ടതല്ല പരിഗണന.
അവഗണയിലും പുഞ്ചിരിയോടെ തിരിഞ്ഞു നടക്കുക.അടഞ്ഞ വാതിലിൽ മുട്ടിവിളിക്കരുത്.
ഒരാൾ അവഗണിക്കുമ്പോഴും അതിലും മനോഹരമായ മറ്റൊരു വാതിൽ നമുക്കായി തുറന്നിട്ടിരിക്കും..

 

 

0 Comments

No Comment.