Skip to content

chithrodayamflashnews.com

October 18, 2026 1:52 am
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

കാട്ടാന മറിച്ചിട്ട പന ബൈക്കിനുമുകളിൽ വീണ് വിദ്യാർഥി മരിച്ചു

കാട്ടാന മറിച്ചിട്ട പന ബൈക്കിനുമുകളിൽ വീണ് വിദ്യാർഥി മരിച്ചു

കോതമം​ഗലം നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പിഴുതെറിഞ്ഞ പന ദേഹത്തുവീണ് ബൈക്ക് യാത്രികയായ എൻജിനിയറിങ് വിദ്യാർഥി മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സി വി ആൻമേരി (21)യാണ് മരിച്ചത്. ബൈക്ക്‌ ഓടിച്ച സഹപാഠി കോതമംഗലം അടിവാട് മുല്ലശേരി അൽത്താഫ് അബൂബക്കറിനെ (21) പരിക്കുകളോടെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും കോതമംഗലം എംഎ എൻജിനിയറിങ് കോളേജ് മൂന്നാംവർഷ ബിടെക്‌ മെക്കാനിക്കൽ വിദ്യാർഥികളാണ്.

ഇന്ന് വൈകിട്ട്‌ അഞ്ചിനാണ്‌ അപകടം. ഇടുക്കി ഭാഗത്തുനിന്ന്‌ കോതമംഗലത്തേക്ക്‌ വരികയായിരുന്നു ആൻമേരിയും അൽത്താഫും. റോഡിനു മുകൾഭാഗത്തായി വനത്തിൽ നിന്ന കാട്ടാന മരം പിഴുതെറിയുകയായിരുന്നു. വനപാലകരെത്തി ഇരുവരെയും ജീപ്പിൽ നേര്യമംഗലത്തും ഇവിടെനിന്ന്‌ ആംബുലൻസിൽ കോതമംഗലത്തും എത്തിച്ചെങ്കിലും ആൻമേരിയെ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിലേക്ക്‌ മാറ്റി. ആൻമേരിയുടെ അച്ഛൻ: സി ജെ വിൻസൺ (ഇൻസ്‌ട്രുമെന്റേഷൻ ലിമിറ്റഡ്‌ ജീവനക്കാരൻ). അമ്മ: ജീന (അധ്യാപിക, കഞ്ചിക്കോട്‌ ഗവ. ഹൈസ്‌കൂൾ). സഹോദരി: റോസ്‌മേരി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6