കോണ്ക്രീറ്റ് മിക്സിംഗ് യന്ത്രത്തിനുള്ളില് തൊഴിലാളിയുടെ കൈ കുടുങ്ങി
കോഴിക്കോട്: ഓമശേരിയില് കോണ്ക്രീറ്റ് മിക്സിംഗ് യാന്ത്രം വൃത്തിയാക്കുന്നതിനിടയില് തൊഴിലാളിയുടെ കൈ കുടുങ്ങി.നന്മണ്ട സ്വദേശി മണ്ണാറക്കണ്ടി റഫീഖ്(51) ആണ് അപകടത്തില്പ്പെട്ടത്. ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
ഓമശേരി – കൊടുവള്ളി റോഡിന്റെ അരികെ കോണ്ക്രീറ്റ് ചെയ്യുന്ന ജോലിക്ക് എത്തിയതായിരുന്നു റഫീഖും സംഘവും. ഉച്ചഭക്ഷണത്തിനായി ജോലി നിര്ത്തിയതിനെ തുടര്ന്ന് കോണ്ക്രീറ്റ് മിക്സിംഗ് മെഷീന് റഫീഖ് വൃത്തിയാക്കുന്നതിനിടെയാണ് യന്ത്രത്തിൻ്റെ റൊട്ടേറ്റിംഗ് വീലിന്റെ പൽചക്രത്തിനുള്ളിൽ കൈ കുടുങ്ങിയത്.
No Comment.