Skip to content

chithrodayamflashnews.com

October 19, 2026 5:58 am
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

വൈദ്യുതി നിരക്ക് കുറവ് കേരളത്തിൽ ; റെഗുലേറ്ററി കമീഷൻ പട്ടിക പുറത്തിറക്കി*

വൈദ്യുതി നിരക്ക് കുറവ് കേരളത്തിൽ ; റെഗുലേറ്ററി കമീഷൻ പട്ടിക പുറത്തിറക്കി


തിരുവനന്തപുരം : കേരളത്തിൽ വൈദ്യുതി നിരക്ക് കൂടുതലാണെന്ന പ്രചാരണം തെറ്റാണെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. മാസം 40 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപഭോഗത്തിന് രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്ക് കേരളത്തിലാണെന്ന് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ പുറത്തിറക്കിയ വ്യക്തമാക്കുന്നു. 100 യൂണിറ്റുവരെയുള്ള ഉപഭോഗത്തിൽ 22ാം സ്ഥാനത്താണ് കേരളം. 29 സംസ്ഥാനങ്ങളിലെ പുതിയ വൈദ്യുതി നിരക്കുകൾ താരതമ്യം ചെയ്തിട്ടുള്ളതാണ് പട്ടിക.

40 യൂണിറ്റുവരെയുള്ള ഗാർഹിക ഉപഭോഗത്തിന് രാജസ്ഥാനിലാണ് കൂടിയ നിരക്ക്,- 11.57 രൂപ. നാഗാലാൻഡിൽ 10.73 രൂപയും കർണാടകത്തിൽ 9.70 രൂപയും മഹാരാഷ്‌ട്രയിൽ 9.53 രൂപയും തമിഴ്‌നാട്ടിൽ 4.80 രൂപയുമാണ്. 29 സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാനമാണ് കേരളം.

മാസം 100 യൂണിറ്റുവരെ ഉപയോഗിച്ചാൽ നാഗാലാൻഡിൽ 11.95 രൂപ നൽകണം. രണ്ടാംസ്ഥാനത്ത് ഭരിക്കുന്ന കർണാടകമാണ്,- 10.30 രൂപ. മൂന്നാമതുള്ള ബിഹാറിൽ 9.82 രൂപയും നാലാമതുള്ള യുപിയിൽ 9.35 രൂപയുമാണ്. 22ആം സ്ഥാനത്തുള്ള കേരളത്തിൽ ഫിക്സഡ് ചാർജിന് 4.670 രൂപ മതി. തമിഴ്നാട്ടിൽ 4.80 രൂപ.

250 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് മഹാരാഷ്‌ട്രയിലാണ് നിരക്ക് കൂടുതൽ,- 11.39 രൂപ.

424 ചാർജ് ഫിക്സഡ്. മധ്യപ്രദേശിൽ 10.96 രൂപയും കർണാടകത്തിൽ 10.90 രൂപയും നാഗാലാൻഡിൽ 10.46 രൂപയും ഈടാക്കും. കേരളത്തിലിത് 6.40 രൂപമാത്രം. ഫിക്സഡ് ചാർജ് മാസം 145 രൂപ. കർണാടകത്തിൽ 210 രൂപയും രാജസ്ഥാനത്തിൽ 300 രൂപയുമാണ്.

ചെറുകിട, ഇടത്തരം, വൻകിട വ്യവസായങ്ങൾക്കുള്ള നിരക്കും കേരളത്തിൽ കുറവാണ്. ചെറുകിട വാണിജ്യ സ്ഥാപനങ്ങൾക്കുള്ള വൈദ്യുതി നിരക്കും കേരളത്തിലാണ് കുറവ്.”

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6