Skip to content

chithrodayamflashnews.com

October 19, 2026 5:40 am
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

മുകേഷിന് പാർട്ടിയുടെ രഹസ്യ വിലക്കെന്ന് സൂചന

മുകേഷിന് പാർട്ടിയുടെ രഹസ്യ വിലക്കെന്ന് സൂചന


കൊല്ലം: ലൈംഗിക പീഡനക്കേസിൽ നിർണായക തെളിവുകൾ സഹിതമുള്ള കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ എം.മുകേഷ് എം.എൽ.എയ്ക്ക് പാർട്ടി പരിപാടികളിൽ അനൗദ്യോഗിക വിലക്ക് ഏർപ്പെടുത്താൻ സി.പി.എം തീരുമാനിച്ചതായി സൂചന. എന്നാൽ ജില്ലാ നേൃത്വം ഇക്കാര്യം നിഷേധിച്ചു.

ssമലയോര യാത്രയ്ക്ക് ഇന്ന് സമാപനംഎം.എൽ.എ എന്ന നിലയിൽ മുകേഷിന് പൊതുപരിപാടികളിൽ പങ്കെടുക്കാം. എന്നാൽ പാർട്ടി പരിപാടികളുടെ പ്രചാരണ ബോർഡുകളിലും നോട്ടീസുകളിലും മുകേഷിന്റെ പേരും ചിത്രവും ഉപയോഗിക്കേണ്ടെന്നാണ് രഹസ്യ ധാരണ. അടുത്ത മാസം കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള പ്രചാരണ പരിപാടികൾ ജനപ്രതിനിധികളെ അടക്കം പങ്കെടുപ്പിച്ച് ജില്ലയിൽ വ്യാപകമായി നടക്കുകയാണ്. മുകേഷിനെ ഇത്തരം പരിപാടികളുടെ ഭാഗമാക്കുന്നത് സംസ്ഥാന സമ്മേളനത്തിന് എതിരെ പ്രചാരണത്തിന് ഇടയാക്കുമെന്ന വിലയിരുത്തലിലാണ് മാറ്റിനിറുത്തൽ. പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതിന് ശേഷം മുകേഷ് ഇതുവരെ കൊല്ലത്ത് എത്തിയിട്ടില്ല.

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും കൊല്ലം നിയമസഭാ മണ്ഡലത്തിൽ സി.പി.എം ചിഹ്നത്തിൽ മത്സരിച്ചാണ് വിജയിച്ചതെങ്കിലും മുകേഷിന് ഇതുവരെ പാർട്ടി അംഗത്വം നൽകിയിട്ടില്ല. മുകേഷിനെതിരെ ലൈംഗികാരോപണം ഉയർന്ന ശേഷമാണ് കൊല്ലത്ത് പാർട്ടി സംഘടനാ സമ്മേളനങ്ങൾ ആരംഭിച്ചത്. കൊല്ലത്തെ ലോക്കൽ, ഏരിയാ, ജില്ലാ സമ്മേളനങ്ങളുടെ ഭാഗമായി നടന്ന ഒരു പൊതുപരിപാടിയിലും മുകേഷ് പങ്കെടുത്തിരുന്നില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6