മുറിയില്വെച്ച് അടിച്ചു, പുറത്തേക്ക് ഓടിയ മായയെ മുറ്റത്തുെവച്ചും വലിച്ചിഴച്ച് മര്ദനം; യുവതിയുടേത് കൊലപാതകം
കോതമംഗലം: മാമലകണ്ടം എളംബ്ലാശ്ശേരി ഊരിലെ അദിവാസി യുവതിയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകം. പിണവൂർകുടി വെളിയത്തുപറമ്പ് മുത്തനാമുടി ഓമനയുടെ മകൾ മായ കുഞ്ഞുമോൻ (36) ആണ് കൊല്ലപ്പെട്ടത്.
കൂടെ താമസിച്ചിരുന്ന മലയാറ്റൂർ മുളങ്കുഴി ചാരപ്പുറത്ത് ജിജോ ജോൺസണെ (33) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പോലീസ് സംഭവസ്ഥലത്തുവെച്ച് തന്നെ കസ്റ്റഡിയില് എടുത്തിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കിടപ്പുമുറിയിൽ തറയിലാണ് മായയുടെ മൃതദേഹം കിടന്നിരുന്നത്. നെറ്റിയിലും മുഖത്തും മർദനമേറ്റ പാടുകളുണ്ടായിരുന്നു.
No Comment.