ദളിത് ചിന്തകനും എഴുത്തുകാരനുമായ കെ.കെ. കൊച്ച് അന്തരിച്ചു
76 വയസായിരുന്നു. കഴിഞ്ഞ ഏറെ കാലമായി ക്യാൻസറിന് ചികിൽസയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ പാലിയേറ്റിവ് കെയറിലാണ് അദ്ദേഹത്തിൻ്റെ അന്ത്യം സ്ഥിരീകരിച്ചത്. ദളിത് സമൂഹത്തിൻ്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ വ്യക്തിയാണ്. ചാനൽ ചർച്ചകളിലും പങ്കെടുത്തിരുന്നു. ദളിതൻ എന്ന അദ്ദേഹത്തിൻ്റെ ആത്മകഥ ഏറെ ചർച്ചയായതാണ്. നിരവധി കൃതിക്കും രചിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമി സമഗ്രസംഭാവനക്ക് പുരസ്ക്കാരം നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു.
No Comment.