Skip to content

chithrodayamflashnews.com

November 28, 2026 10:56 am

വിവാഹ വാഗ്ദാനം നൽകി യുവതിയിൽനിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; പ്രവാസിയും ഭാര്യയും ചേർന്ന് നടത്തിയത് വ്യത്യസ്തമായ തട്ടിപ്പ്; ഇരുപത്തിനാലുകാരി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

വിവാഹ വാഗ്ദാനം നൽകി യുവതിയിൽനിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; പ്രവാസിയും ഭാര്യയും ചേർന്ന് നടത്തിയത് വ്യത്യസ്തമായ തട്ടിപ്പ്; ഇരുപത്തിനാലുകാരി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്


കൊച്ചി: വിവാഹ വാഗ്ദാനം നൽകി യുവതിയിൽനിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ എടക്കുളം പാളയംകോട് സ്വദേശി നിതയാണ് (24) കഴിഞ്ഞ ​​​​ദിവസം അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കളമശേരി പൊലീസാണു നിതയെ അറസ്റ്റ് ചെയ്തത്. വിവാ​ഹ വാ​ഗ്ദാനം നൽകി 19 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി.

നിതയും ഭർത്താവും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. നിതയുടെ ഭർത്താവ് ​ഗൾഫിലാണ്. വേ ടു നിക്കാഹ് എന്ന മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചായിരുന്നു ​ദമ്പതികളുടെ തട്ടിപ്പ്. മാട്രിമാണി സൈറ്റിലൂടെ യുവതിയെ പരിചയപ്പെടുകയും വിവാഹ വാ​ഗ്ദാനം നൽകുകയുമായിരുന്നു. പിന്നീട് പല കാരണങ്ങൾ പറഞ്ഞാണ് ആലപ്പുഴ സ്വദേശിനിയിൽ നിന്നും 19 ലക്ഷം രൂപ ദമ്പതികൾ കൈക്കലാക്കിയത്.

ഓൺലൈൻ മാട്രിമോണി സൈറ്റിൽ വ‍്യാജ ഐഡി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. ആലപ്പുഴ സ്വദേശിനിയാണു തട്ടിപ്പിനിരയായത്. നിതയുടെ ഭർത്താവാണ് കേസിൽ ഒന്നാം പ്രതി. ഇരുവരും ചേർന്നാണ് തട്ടിപ്പ് നടത്തിയത്. ഭർത്താവ് വിദേശത്താണെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6