Skip to content

chithrodayamflashnews.com

November 28, 2026 10:57 am

വീണ്ടും താരമായി ഗോലി സോഡ; അന്താരാഷ്ട്ര വിപണി പിടിക്കുക ലക്ഷ്യം

വീണ്ടും താരമായി ഗോലി സോഡ; അന്താരാഷ്ട്ര വിപണി പിടിക്കുക ലക്ഷ്യം


ഒരു കാലത്ത് കേരളത്തിലെ ചാരാlയ ഷോപ്പിലും ബാറിലും മുറുക്കാൻ കടയിലും വട്ടു സോഡ അവിഭാജ്യ ഘടകമായിരുന്നു. വട്ടു സോഡ ചേർത്ത നാരങ്ങ വെള്ളം മലയാളിയുടെ ഉത്തമ ദാഹശമനി ആയിരുന്നു. വട്ടു സോഡ, ഇതാ കടൽ കടന്ന് അമേരിക്കയിലും യൂറോപ്പിലും വൈറലാണ്. പല തലമുറകളുടെ ഗൃഹാതുരത്വം പേറി, ചെറിയ പൊട്ടലും ചീറ്റലുമായി തുറന്നിരുന്ന ഈ സോഡ കാലത്തിനൊപ്പം അണിഞ്ഞൊരുങ്ങിയാണ് വീണ്ടും എത്തിയിരിക്കുന്നത്. ഇത്തവണ വെറും സോഡയല്ല, അൽപ്പം തലയെടുപ്പോടെയാണ് വരവ്. മൊജീറ്റോ, ലൈം ലെമൺ, മസാല ജീര, ബ്ലൂബെറി എന്നിങ്ങനെ വിവിധ ഇന്ത്യൻ ശീതളപാനീയ രുചിഭേദങ്ങളോടെയാണ് തിരിച്ചെത്തുന്നത്. ഇരിക്കുന്നത് ചെറിയ കടകളിലല്ല, സൂപ്പർമാർക്കറ്റുകളിലാണ്.

വട്ടു സോഡയുടെ മാഹാത്മ്യം ലുലുവിൻ്റെ ഉടമസ്ഥൻ യൂസഫലി അങ്ങ് അമേരിക്കയിലും എത്തിച്ചു കഴിഞ്ഞു. അവിടെ മാത്രമല്ല യുകെ, യൂറോപ്പ് , ഗൾഫ് എന്നിവിടങ്ങളിൽ ഗോലി സോഡ വമ്പൻ ഹിറ്റാണ്. ലുലു ഹൈപ്പർ മാർക്കറ്റിലൂടെയാണ് വട്ടു സോഡ വിറ്റഴിയുന്നത്. ഹിന്ദിക്കാര് പറയുന്ന ഗോലി സോഡയെ റീ ബ്രാൻഡ് ചെയ്ത് ഗോലി പോപ്പ് സോഡ എന്ന പേരിലാണ് ലുലുവിൽ എത്തിച്ചിരിക്കുന്നത്. ഫെയർ എക്സ്പോർട്ട് എന്ന സ്ഥാപനവും ലുലു ഹൈപ്പർ മാർക്കറ്റുമായി ചേർന്നാണ് വിദേശ രാജ്യങ്ങളിൽ റീ ലോഞ്ച് ചെയ്തിരിക്കുന്നത്. പടക്കം പൊട്ടുന്ന ശബ്ദത്തോടെ സോഡ തുറക്കുന്നത് തന്നെ ഒരു കലയാണ്. പുതിയതായി നിർമ്മിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന സോഡ തുറക്കാനായി പ്രത്യേക ഓപ്പണറുമുണ്ട്.

ഒരു കാലത്ത് നാട്ടിലെ കുടിൽ വ്യവസായമായിരുന്ന വട്ടു സോഡ. മൾട്ടി നാഷണൽ പാനീയ കമ്പിനികളായ പെപ്സിയുടേയും കൊക്കോ കോളയുടേയും വരവോടെ ഫീൽഡ് ഔട്ടായി. രാജ്യത്തിൻ്റെ ഗ്രാമീണ ഉൽപന്നങ്ങൾ ഉന്നത നിലവാരത്തിൽ ഉല്പാദിപ്പിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്ന വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള അഗ്രികൾച്ചറൽ ആൻ്റ് പ്രൊസസ് ഡ് ഫുഡ് പ്രോഡക്റ്റ് എക്സ്പോർട്ട് ഡവലപ്മെൻ്റ് അതോരിറ്റിയാണ് സോഡയുടെ കയറ്റുമതി പ്രോത്സാഹിപ്പിച്ചത്. ഇന്ത്യയുടെ ഗോലി സോഡയെ അന്താരാഷ്ട്ര വിപണിയിൽ താരമാക്കുകയാണ് ലക്ഷ്യം.

ഇന്ത്യയിൽ ആമസോൺ, ബിഗ് ബാസ്കറ്റ് പോലുള്ള ഇകൊമേഴ്സ് സൈറ്റുകളിൽ ഗോലി പോപ് സോഡ ഉത്പന്നങ്ങൾ ലഭിച്ചുതുടങ്ങി. മാങ്ങയുടെയും ബ്ലൂബെറിയുടെയും മറ്റും തനതു രുചിയോടെ 40 രൂപമുതൽ ഇത് വാങ്ങാനാകും. അതിലുപരി ഗൃഹാതുരമായ ഓർമ്മകൾ ഉണർത്തുന്ന ചില ഇന്ത്യൻ ഉല്പന്നങ്ങൾക്ക് ഇപ്പോഴും മാർക്കറ്റുണ്ടെന്ന് തെളിയിച്ച ഉൽപന്നമാണ് വട്ടു സോഡ അഥവ ഗോലി സോഡ. നല്ല വൃത്തിയും ഉന്നത ഗുണ നിലവാരവുമുണ്ടെങ്കിൽ ഏത് മൾട്ടി നാഷണൽ പ്രോഡക്ടിനോടും മത്സരിക്കാൻ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും കഴിയുമെന്ന് തെളിയിച്ച സംഭവമാണ് സോഡയുടെ റീ- ബ്രാൻഡിംഗ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6