Skip to content

chithrodayamflashnews.com

November 28, 2026 10:56 am

ആലപ്പുഴയിൽ വൻ ലഹരി വേട്ട: രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

ആലപ്പുഴയിൽ വൻ ലഹരി വേട്ട: രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ വൻ ലഹരി വേട്ട. രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ് പിടിയിലായത്. ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് തായ്ല‌ൻഡിൽ നിന്നാണെന്ന് സൂചന.

മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴാണ് ഇവർ പിടിയിലായത്. മണ്ണഞ്ചേരി സ്വദേശി ഫിറോസുമായി ചേർന്ന് വിൽപന നടത്താനായാണ് ആലപ്പുഴയിൽ എത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രി ഓമനപ്പുഴയിലുള്ള റിസോർട്ട് കേന്ദ്രീകരിച്ച് എക്സൈസ് നടത്തിയ റെയ്ഡിലാണ് ലഹരി പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6