Skip to content

chithrodayamflashnews.com

November 28, 2026 10:30 am

തൈര് വാങ്ങാനെന്ന വ്യാജേന കടയിലെത്തി; കടയുടമ സാധനമെടുക്കുന്നതിനിടെ മാല മോഷണം, മൂന്ന് പ്രതികള്‍ പിടിയില്‍

തൈര് വാങ്ങാനെന്ന വ്യാജേന കടയിലെത്തി; കടയുടമ സാധനമെടുക്കുന്നതിനിടെ മാല മോഷണം, മൂന്ന് പ്രതികള്‍ പിടിയില്‍

കൊല്ലം: ചാത്തന്നൂരില്‍ കടയില്‍ കയറി ഉടമയുടെ മാല പൊട്ടിച്ച്‌ കടന്ന പ്രതികള്‍ പിടിയിലായി. തൈര് വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ പ്രതികളില്‍ ഒരാളാണ് കടയുടമയായ സ്ത്രീയുടെ മാല പൊട്ടിച്ച്‌ കടന്നു കളഞ്ഞത്.

സംഭവത്തില്‍ മൂന്ന് പ്രതികളാണ് അറസ്റ്റിലായത്. കൊല്ലം ചവറ സ്വദേശി ഇർഷാദ്, സുഹൃത്തുക്കളായ അമീർ, രാജേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രധാന പ്രതിയായ ഇർഷാദ് ഇരുപതോളം മോഷണ കേസില്‍ പ്രതിയാണ്. അമീർ വധശ്രമം ഉള്‍പ്പടെയുള്ള കേസുകളിലും രാജേഷ് അടിപിടി കേസുകളിലും പ്രതിയാണ്. മൂന്നുപേരും ആസൂത്രണം ചെയ്ത് നടത്തിയ മോഷണത്തില്‍ രണ്ട് പേരാണ് നേരിട്ട് പങ്കെടുത്തത്.

മാർച്ച്‌ അഞ്ചാം തീയ്യതി രാത്രിയാണ് ഇർഷാദും ബൈക്കില്‍ അമീറും ചാത്തന്നൂർ ഊറാംവിള ജംഗ്ഷനിലെ സ്റ്റേഷനറി കടയില്‍ എത്തിയത്. തൈര് വാങ്ങാനെന്ന വ്യാജേന ഒരാള്‍ കടയില്‍ കയറി. ഇയാള്‍ മാസ്ക് ധരിച്ചിരുന്നു കടയുടമ സജിനി സാധനങ്ങള്‍ എടുക്കുന്നതിനിടെ യുവാവ് സജിനിയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്തു. പിന്നാലെ സമീപത്ത് തയ്യാറായി നിന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്നയാള്‍ മാസ്കും ഹെല്‍മറ്റും ധരിച്ചിരുന്നു. സജിനി ഇവരുടെ പിന്നാലെ ഓടുകയും ബഹളം കേട്ട് പരിസരത്തുണ്ടായിരുന്നവർ ഓടിയെത്തുകയും ചെയ്തെങ്കിലും എല്ലാവരെയും വെട്ടിച്ച്‌ ഇവർ ബൈക്കുമായി ദേശീയ പാതയിലൂടെ രക്ഷപ്പെട്ടു.

സംഭവത്തില്‍ കേസെടുത്ത ചാത്തന്നൂർ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ആരംഭിച്ചു. ചവറ സ്വദേശിയായ ഇർഷാദിനെയാണ് ആദ്യം പിടികൂടിയത്. ഇയാള്‍ഇരുപതോളം മോഷണ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇർഷാദിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടന്ന് അമീറിനെയും രാജേഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു പേരും ചേർന്നാണ് മോഷണം ആസൂത്രണം ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6