റെയില്‍വേ ട്രാക്കിൽ കല്ലുകളും മരകഷണങ്ങളും എടുത്ത് വെച്ച് ട്രെയിൻ അട്ടിമറി ശ്രമം, 29കാരൻ അറസ്റ്റിൽ
കാസര്‍കോട്: റെയില്‍വേ ട്രാക്കിനിടയിൽ കല്ലുകളും മരകഷണങ്ങളും എടുത്ത് വെച്ച് ട്രെയിൻ അപകടപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. കാസർഗോഡ് ആണ് സംഭവം.
കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനും ഉദുമ റെയില്‍വേ ഗേറ്റിനടുത്ത റെയില്‍വേ ട്രാക്കിനിടയിലാണ് കല്ലുകൾ നിരത്തി വച്ചത്. സംഭവത്തിൽ ആറന്മുള ഇരന്തുര്‍ സ്വദേശി ജോജി തോമസ് (29) ആണ് ബേക്കല്‍ പൊലീസിന്റെ പിടിയിലായത്.
22633 നമ്പര്‍ ഹസ്റത്ത് നിസാമുദ്ധീന്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പോകുന്ന സമയത്താണ് അട്ടിമറി ശ്രമം. 17ന് രാവിലെയാണ് സംഭവം. തുക്കണ്ണാട് റെയില്‍വേ ട്രാക്കിന് സമീപം അസ്വഭവികമായി ഒരാള്‍ ഇരിക്കുന്നതായി നാട്ടുകാര്‍ ശ്രദ്ധിക്കുകയായിരുന്നു.
തുടര്‍ന്നു ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിനു ശേഷമാണ്, ട്രാക്കില്‍ കല്ലും മര കഷണങ്ങളും വച്ചതായി റെയില്‍വേ സീനിയര്‍ എന്‍ജിനീയര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
No Comment.