Skip to content

chithrodayamflashnews.com

November 28, 2026 10:30 am

ഹൃദയാഘാതം; 29കാരന്‍ മരണപ്പെട്ടു

ഹൃദയാഘാതം; 29കാരന്‍ മരണപ്പെട്ടു

ഗുരുവായൂര്‍ – തൃശ്ശൂര്‍ റൂട്ടിലോടുന്ന എം.കെ.കെ ബസിന്റെ ഡ്രൈവറായ തയ്യൂര്‍ സ്വദേശി ജിത്തു എന്നറിയപ്പെടുന്ന വിവേക് വിജയന്‍ (29) അന്തരിച്ചു.

രാവിലെ ഗുരുവായൂരില്‍ നിന്ന് ബസ്സ് ഓടിച്ച് തൃശ്ശൂരില്‍ എത്തിയതോടെ ശക്തന്‍ സ്റ്റാന്‍ഡില്‍ വെച്ച് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ CT സ്‌കാന്‍ എഴുതിക്കൊടുത്തതിനു ശേഷം രോഗിക്ക് അനക്കം കാണാത്തതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ ഹൃദയമിടിപ്പ് ഇല്ലാതായതും നെഞ്ചിടിപ്പ് നിലച്ചു പോയതുമാണ് കണ്ടെത്തിയത്.

ഉടന്‍ തന്നെ ജീവന്‍ രക്ഷാ ശ്രമങ്ങള്‍ ആരംഭിച്ചുവെങ്കിലും ഫലപ്രദമായില്ല. മരണ കാരണം ഹൃദയാഘാതം ആയിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അവിവാഹിതനാണ്. മാതാവ്: ഷീജ. സഹോദരി: വര്‍ഷ.

1 Comments
Braxton3854 April 23, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6