ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയില്‍ കോർ പ്പറേഷൻ വൈറ്റില സോണല്‍ ഓഫീസി ലെ ബില്‍ഡിങ് സെക്ഷൻ ഓവർസിയ റായ തൃശ്ശൂർ മണ്ണുത്തി പൊള്ളന്നൂർ സ്വദേശിനി സ്വപ്നയാണ് പിടിയിലായത്.
തൃപ്പൂണിത്തറ സ്വദേശിയും എൻജിനിയ റിങ് കണ്‍സള്‍ട്ടൻസി ഉടമയുമാണ് പരാതിക്കാരൻ.
പ്രവാസിയായ വ്യക്തി പുതുതായി പണികഴിപ്പിക്കുന്ന 5000 ചതുരശ്ര അടി വിസ്തീർണവും അഞ്ച് കെട്ടിട നമ്ബറും വരുന്ന കെട്ടിടത്തിന്റെ പെർമിറ്റിനായി ജനുവരി മാസം 30-ന് ഓണ്‍ലൈനില്‍ അപേക്ഷ നല്‍കിയിരു ന്നു. തുടർന്ന് കൊച്ചി വൈറ്റില സോണല്‍ ഓഫീസിലെ ഓവർസിയറായ സ്വപ്ന സ്ഥല പരിശോധന നടത്തിയ ശേഷം പെർമിറ്റ് അനുവദിക്കുന്നതിന് ഓരോ കെട്ടിട നമ്ബറിനും 5,000 രൂപ വീതം കൈക്കൂലി ആവശ്യപ്പെട്ടു, ഇത്രയും തുക നല്‍കാനില്ലായെന്ന് പറഞ്ഞപ്പോള്‍ 15,000 രൂപയായി കുറച്ചുനല്‍കി. ഈ വിവരം എറണാകുളം വിജിലൻസ് മധ്യ മേഖല പോലീസ് സൂപ്രണ്ടിനെ പരാതിക്കാരൻ അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം 5-ന് വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം, സ്വന്തം കാറില്‍ ഇവർ പണം വാങ്ങാൻ എത്തി. പരാതി ക്കാരനില്‍നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം കാർ വള ഞ്ഞ് പിടികൂടുകയാണുണ്ടായത്. . വിജിലൻസ് കോടതിയില്‍ ഹാജരാക്കി
No Comment.