രാജ്യവിരുദ്ധപരാമർശം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത അഖിൽ മാരാർക്കെതിരെ പോലീസ് രാജ്യ ദ്രോഹകുറ്റം ചുമത്തി കേസെടുത്തു – തിരുവനന്തപുരം: രാജ്യവിരുദ്ധപരാമർശം നടത്തിയെന്ന പരാതിയിൽ സംവിധായകനും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ അഖിൽ മാരാറിനെ കേസെടുത്തു. ബിജെപിയുടെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖില്‍ മാരാര്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ BNS 152 ആണ് ചുമത്തിയത്
No Comment.