പ്രണയം വെളിപ്പെടുത്താൻ പലരും പ്രത്യേക സ്ഥലങ്ങളും സാഹചര്യങ്ങളുമൊക്കെ തെരഞ്ഞെടുക്കാറുണ്ട്. ഇപ്പോഴിതാ, വളരെ വ്യത്യസ്തമായ ഒരു പശ്ചാത്തലത്തിൽ തന്റെ പ്രണയം വെളിപ്പെടുത്തിയ യുവാവും അയാളുടെ പ്രണയിനിയുമാണ് സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. വീശിയടിക്കുന്ന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് യുവാവ് തന്റെ പ്രണയം യുവതിയോട് വെളിപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ഒക്‌ലഹോമയിലെ ആർനെറ്റിലാണ് ആരെയും അമ്പരപ്പിക്കുന്ന പ്രണയാഭ്യർത്ഥന നടന്നത്. മാറ്റ് മിഷേൽ എന്ന യുവാവാണ് ബെക്കി പട്ടേൽ എന്ന തന്റെ പെൺസുഹൃത്തിനോട് സാഹസികമായ വിവാഹാഭ്യർത്ഥന നടത്തിയത്. “ഇതിലും മികച്ച ഒരു വിവാഹാഭ്യർത്ഥന എനിക്ക് ചോദിക്കാൻ കഴിയുമായിരുന്നില്ല! മാറ്റ്, ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടിയായി നീ എന്നെ തോന്നിപ്പിക്കുന്നു, ഞാൻ നിന്നെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു,” ബെക്കി പട്ടേൽ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം കുറിച്ചു.
വീഡിയോയിൽ മിഷേൽ മുട്ടികുത്തിനിന്ന് “ഞാൻ നിന്നെ സ്നേഹിക്കുന്നു”എന്ന് ബെക്കിയോട് വിളിച്ചുപറയുന്നത് കേൾക്കാം. പിന്നാലെ ബെക്കി സമ്മതമെന്നവണ്ണം തന്റെ പ്രിയ സുഹൃത്തിനെ ആലിംഗനം ചെയ്യുന്നു. തനിക്ക് മിഷേൽ സമ്മാനിച്ച വിവാഹ നിശ്ചയമോതിരവും അവർ വീഡിയോയിൽ കാണിക്കുന്നുണ്ട്. ദമ്പതികൾ അവരുടെ എസ്‌യുവിക്ക് മുന്നിൽ പുഞ്ചിരിയോടെ നിൽക്കുമ്പോൾ ഇരുവർക്കും പിന്നിലായി അകലെ ചുഴലിക്കാറ്റ് ദൃശ്യമായി.
https://shorturl.fm/N6nl1
https://shorturl.fm/TbTre
https://shorturl.fm/N6nl1