Skip to content

chithrodayamflashnews.com

Asnap 1409

അഭ്യൂഹങ്ങൾക്ക് വിട: നിലമ്പൂരിൽ അൻവർ നാളെ പത്രിക നൽകും, പാർട്ടി ചിഹ്നം അനുവദിച്ച് തൃണമൂൽ

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി നാളെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. നിലമ്പൂരിൽ മത്സരിക്കാൻ അൻവറിന് അനുമതി നൽകിയ തൃണമൂൽ കോൺഗ്രസ് അദ്ദേഹത്തിന് പാർട്ടി ചിഹ്നവും അനുവദിച്ചു.

സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടായേക്കുമെന്ന് അറിയുന്നത്. പ്രചാരണത്തിന് ബംഗാളിലെ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ നിലമ്പൂരിലെത്തിയേക്കും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രചാരണത്തിന് എത്തുമെന്ന് അൻവർതന്നെ നേരത്തേ സൂചിപ്പിച്ചിരുന്നു.

പിവി അൻവർകൂടി മത്സരരംഗത്ത് എത്തുന്നതോടെ നിലമ്പൂരിലെ മത്സരം കടുക്കും. അൻവർ മത്സരരംഗത്ത് വരുന്നത് യുഡിഎഫിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് വ്യക്തമായി മനസിലാക്കിയിട്ടെന്നോണം അവസാനവട്ട അനുനയശ്രമത്തിന് രാഹുൽ മാങ്കൂട്ടത്തിൽ അൻവറെ വീട്ടിലെത്തി കണ്ടിരുന്നു. എന്നാൽ അത് വിജയിച്ചില്ല.ഇന്നലെ രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലും മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അൻവർ. എന്നാൽ വൈകുന്നേരത്തോടെ നിലപാട് മാറ്റുകയായിരുന്നു. മത്സരിക്കാന്‍ തനിക്ക് സമ്മര്‍ദ്ധമുണ്ടെന്നും നിരവധി പേര്‍ പണവുമായി സമീപിക്കുന്നുവെന്നുമാണ് അൻവർ നിലപാട് മാറ്റിക്കൊണ്ട് പറഞ്ഞത്.സി​റ്റിംഗ് എംഎൽഎ ആയിരുന്ന അൻവർ രാജിവച്ച ഒഴിവിലാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് എൽഡിഎഫിനോടും സിപിഎമ്മിനോടും ഏറെ അകന്ന അൻവർ യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. മാത്രമല്ല പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതോടെ യുഡിഎഫുമായും അകന്നു. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് പതിനായിരത്തിൽ കുറയാത്ത വോട്ടുപിടിച്ച് ശക്തിതെളിയിച്ച് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് യുഡിഎഫ് പ്രവേശനം എളുപ്പമാക്കുകയാണ് അൻവറിന്റെ ലക്ഷ്യമെന്നാണ് കരുതുന്നത്.

2 Comments
Kennedy4261 June 2, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6