വടകര : കടയില്‍ സൂക്ഷിച്ച 24 പവൻ സ്വർണാഭരണം കവർന്ന ജീവനക്കാരൻ അറസ്റ്റില്‍ . കൂരിയാട് സ്വദേശി സുനില്‍ ആണ് പിടിയിലായത് .വടകര മാർക്കെറ്റ് റോഡിലെ ഗിഫ്റ് ഹൗസ് സ്കൂള്‍ ഓഫ് സ്റ്റേഷനറിയിലാണ് മോഷണം നടന്നത് .
കടയുടമ ലോക്കറില്‍ വെക്കുന്നതിനായി കടയില്‍ സൂക്ഷിച്ചതായിരുന്നു സ്വർണ്ണം .
35 വർഷത്തോളമായി കടയിലെ ജീവനക്കാരനായിരുന്നു സുനില്‍.വിവാഹ ആവിശ്യത്തിനായി എടുത്ത സ്വർണ്ണം വീട്ടില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമെല്ലെന്ന് ഓർത്ത് ലോക്കറില്‍ വെക്കാൻ കടയില്‍ സൂക്ഷിച്ചതായിരുന്നു കടയുടമ , ഈ കാര്യം സുനിലിന് അറിയാമായിരുന്നു.കടയുടമ ഗീതാരാജേന്ദ്രന്റെ പരാതിയിലാണ് ജീവനക്കാരൻ അറസ്റ്റിലായത് . പ്രതിയെ വടകര കോടതിയില്‍ ഹാജരായി
No Comment.