Skip to content

chithrodayamflashnews.com

November 28, 2026 9:43 am

കോഴിക്കോട് പുതുപ്പാടിയിൽ പത്താംക്ലാസ് വിദ്യാർഥികൾ ഒമ്പതാംക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചു

കോഴിക്കോട് പുതുപ്പാടിയിൽ പത്താംക്ലാസ് വിദ്യാർഥികൾ ഒമ്പതാംക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ചു പരിക്കേൽപ്പിച്ചു – കോഴിക്കോട് പുതുപ്പാടിയിൽ പത്താംക്ലാസ് വിദ്യാർഥികൾ പുതുപ്പാടി ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ അടിവാരം കളക്കുന്നുമ്മൽ അജിൽ ഷാനെയാണ് മർദ്ദിച്ചത്. വിദ്യാർത്ഥിയുടെ തലയിലും കണ്ണിനും പരുക്കേറ്റതായാണ് റിപ്പോർട്ട്.

നാലുമാസം മുമ്പ് അടിവാരം പള്ളിയിൽ അജിൽഷാന്റെ സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായ ഒരു സംഘമാണ് ഈ ആക്രമണത്തിന് പിന്നിൽ. ഇതിന്റെ തുടർച്ചയായാണ് പുതിയ ആക്രമണമെന്നാണ് കുടുംബം പറയുന്നത്.

പരുക്കേറ്റ വിദ്യാർത്ഥിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്നും രണ്ട് മണിക്കൂറിനുശേഷമാണ് രക്ഷിതാക്കൾക്ക് വിവരം അറിയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6