Skip to content

chithrodayamflashnews.com

November 28, 2026 9:42 am

കേറിക്കിടക്കാൻ ഇടമില്ലാത്തപ്പോൾ അഭയം നൽകിയ വീട്ടിൽ നിന്നും അഞ്ചര പവൻ കവർന്ന മിടുക്കി, പത്തനംതിട്ട സ്വദേശി റസീന. ഒടുവിൽ പൊലീസ് പൊക്കി

മൈലം സ്വദേശിയായ മഞ്ജു രാത്രിയിൽ കൊട്ടാരക്കര കെ.എസ്. ആർ. ടി സി ഡിപ്പോക്ക് സമീപം കപ്പലണ്ടി വിറ്റ് പലപ്പോഴായി സുരു കൂട്ടി വാങ്ങിയ സ്വർണ്ണമാണ് ഭൂലോക കള്ളിയായ റസീന അടിച്ച് മാറ്റിയത്. രണ്ട് പെൺമക്കളുമായി താമസിക്കാൻ ഇടമില്ലെന്ന് പറഞ്ഞ് കപ്പലണ്ടിക്കടക്ക് സമീപം ദിവസവും റസീന എത്തിയതോടെ മനസലിഞ്ഞ മഞ്ജു തുശ്ചമായ വാടകക്ക് സ്വന്തം വീടിൻ്റെ മുകളിലെ രണ്ട് മുറി നൽകുകയായിരുന്നു. ഒരു കുടംബം പോലെ അടുപ്പം സ്ഥാപിച്ച റസീന വീട്ടിൽ മഞ്ജുവിൻ്റെ മകൾ മാത്രമുള്ള ദിവസം മുകളിലേക്ക് വിളിച്ച് റസീനയുടെ രണ്ട് മക്കൾക്കൊപ്പം കാപ്പി നൽകി. ഈ തക്കം നോക്കി താഴത്തെ നിലയിലെത്തി കിടപ്പ് മുറിയിലെ സ്ലാബിൽ ബാഗിൽ ടിന്നിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം കൈക്കലാക്കുകയും ബാഗ് കിറ്റിലെറിയുകയുമായിരുന്നു. പ്രമാണവും മഞ്ജുവിൻ്റെ വീട്ടിലെ എല്ലാവരുടേയും പ്രധാസപ്പെട്ട രേഖകളുമടങ്ങിയ ബാഗ് നാലാമത്തെ ദിവസമാണ് കിണറ്റിൽ നിന്നും കണ്ടെത്തുന്നത്. ആ സമയവും ഈ വീട്ടിൽ താമസിച്ചിരുന്ന റസീന ഒന്നും സംഭവിക്കാത്ത മട്ടിൽ നിന്നു. എന്നാൽ കഴിഞ മാസം ഒൻപതാം തീയതി നടന്ന സംഭവത്തിൽ പൊലീസ് സംശയിച്ചത് മഞ്ജുവിൻ്റെ ഭർത്താവിനെ.ഒടുവിൽ മഞ്ജുവിൻ്റെ കീഴടങ്ങാത്ത മനസ്സാണ് പൊലീസിനെ കൊണ്ട് റസീനയെ അറസ്റ്റ് ചെയ്യിച്ചത്. പരാതി കൊടുക്കുന്നവർ പ്രതിയെ കണ്ടെത്തേണ്ട സ്ഥിതിയിലുമായി. വീട്ടിലെ എല്ലാ രേഖകളും കിണറ്റിൽ കിടന്ന ബാഗിൽ നശിച്ചു. ഏറെ വൈകിയാണ് കൊട്ടാരക്കര പൊലീസ് തെളിവുകൾ ശേഖരിച്ച് പ്രതിയിലെത്തുന്നത്. അടൂരിലെ ധനകാര്യ സ്ഥാപനത്തിൽ റസീന സ്വർണ്ണം പണയം വെച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഒരു മൊബൈൽ ഫോണും സ്വർണ്ണം പണയം വെച്ച തുകയിൽ നിന്നും റസീന വാങ്ങി. രണ്ട് പെൺമക്കളും ഒരമ്മയും ദുരിതത്തിൽപ്പെടുന്നത് കണ്ട് ദയതോന്നിയ ഒരു സാധാരണക്കാരിയായ വീട്ടമ്മക്കുണ്ടായ ദുരനുഭവമാണ് ഈ സംഭവം. കഴിഞ്ഞ ഒരു മാസമായി കച്ചവടം പോലും ഉപേക്ഷിച്ച മഞ്ജു ഈ കേസിന് പിറകെയായിരുന്നു. ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ …..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6