Skip to content

chithrodayamflashnews.com

October 17, 2026 10:39 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

വിവാഹം കഴിഞ്ഞിട്ട് ആഴ്ച്ചകള്‍ മാത്രം; 54കാരനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് 27 കാരിയായ യുവതി

വിവാഹം കഴിഞ്ഞിട്ട് ആഴ്ച്ചകള്‍ മാത്രം; 54കാരനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് 27 കാരിയായ യുവതി
കൊലപാതകത്തിനു പിന്നാലെ യുവതി തന്നെയാണ് വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്

മുംബൈ: വിവാഹം കഴിഞ്ഞ് ആഴ്ച്ചകള്‍ക്കുളളില്‍ 54-കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഇരുപത്തിയേഴുകാരിയായ യുവതി. മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. രാധിക ബാലകൃഷ്ണ ഇംഗിള്‍ എന്ന യുവതിയാണ് ഭര്‍ത്താവ് അനില്‍ തനാജി ലോഖാണ്ഡെ എന്നയാളെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തന്റെ അഭിപ്രായം മാനിക്കാതെ പലതിനും നിർബന്ധിച്ചതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നാലെ യുവതി തന്നെയാണ് വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. സംഭവത്തില്‍ പൊലീസ് യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി.

അനിലിന്റെ ആദ്യ ഭാര്യ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. ഈ ബന്ധത്തില്‍ രണ്ട് പെണ്‍മക്കളുണ്ട്. അനില്‍ അസുഖ ബാധിതനായതോടെയാണ് പുനര്‍വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. മെയ് പതിനേഴിനായിരുന്നു സതാര ജില്ലയിലെ വാഡി ഗ്രാമത്തില്‍ നിന്നുളള രാധികയുമായുളള വിവാഹം.

ലൈംഗിക ബന്ധത്തിന് ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചിരുന്നുവെന്നും സമ്മര്‍ദ്ദം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കടുംകൈ ചെയ്തതെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് ഈ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വെളളിയാഴ്ച്ചയോടെ ഇവരെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6