വടകര: പുതിയ സ്റ്റാൻഡ് പരിസരത്തുനിന്ന് കളഞ്ഞുകിട്ടിയ 35,000 രൂപ അടങ്ങിയ കവർ യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്തി തിരികെ നൽകി മാണിയൂർ പലയാട് സ്വദേശി നെല്ലാച്ചേരി രാജൻ സത്യസന്ധത തെളിയിച്ചു.
തണ്ണീർപന്തൽ സ്വദേശിയുടെ മകളുടെ കോളേജ് ഫീസ് അടയ്ക്കാൻ കൊണ്ടുവന്ന പണമായിരുന്നു ഇത്. വടകര പുതിയ സ്റ്റാൻഡ് പരിസരത്തുവെച്ച് നഷ്ടപ്പെട്ട കവറിനുള്ളിൽ ഒരു നികുതി അടച്ച ശീട്ടും ഉണ്ടായിരുന്നു. ഈ ശീട്ടിലെ വിലാസം കണ്ടെത്തിയാണ് രാജൻ പണത്തിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ടത്. തുടർന്ന്, തുക പൂർണ്ണമായി ഉടമസ്ഥന് കൈമാറുകയായിരുന്നു
No Comment.