വായന മാസാചരണത്തിന്റെ ഭാഗമായി പനങ്ങാട് നോർത്ത് എ. യു. പി സ്കൂള്‍ വിദ്യാരംഗം കുട്ടികള്‍ക്കായി നടത്തിയ ‘കത്തെഴുതാം സമ്മാനം നേടാം”-വിജയിയെ കണ്ടെത്താനുള്ള തപാല്‍പ്പെട്ടി തുറന്നപ്പോഴാണ് ശ്രീനന്ദനയുടെ കുറിപ്പ് വിധികർത്താക്കളുടെ കരള്‍പിളർക്കും കാഴ്ചയായത്.
മരിച്ചുപോയ അച്ഛനു വേണ്ടി ശ്രീനന്ദന വേദനയോടെ സ്വർഗത്തിലേക്ക് എഴുതിയ കത്ത് ഇതാണ്.
‘അച്ഛൻ സ്വർഗത്തിലാണെന്നു ഞാൻ വിശ്വസിക്കുന്നു, അച്ഛന് സുഖമാണോ? അച്ഛനെ മറക്കാൻ എനിക്ക് കഴിയുന്നില്ല. അച്ഛൻ എന്നാണു തിരിച്ചു വരിക? ആ ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു, അച്ഛന് അവിടെ കൂട്ടുകാർ ഉണ്ടാകുമല്ലോ, അച്ഛൻ ഇല്ലാത്തതു കൊണ്ട് ഞങ്ങൾക്കാർക്കും ഇവിടെ സുഖമില്ല…. എപ്പോഴെങ്കിലും ഒരിക്കൽ ഞാൻ അച്ഛനെ കാണും, ഞാൻ നന്നായി പഠിക്കുന്നുണ്ട്, പിന്നെ അമ്മ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്. അച്ഛന് ഒരായിരം ഉമ്മ, ബാക്കി വിശേഷം പിന്നെ എഴുതാം’
തന്റെ നോവുകളും സ്നേഹവും പകർന്നു കത്ത് അവസാനിക്കുന്നു.
2024 ഏപ്രിൽ 10ന് ബൈക്കപകടത്തിലാണ് ശ്രീനന്ദയുടെ പിതാവ് പനങ്ങാട് നോർത്ത് നെരവത്ത് മീത്തൽ ബൈജു മരിച്ചത്. ബൈജു മികച്ച പാട്ടുകാരനായിരുന്നു. ശ്രീനന്ദയുടെ അമ്മ ചെറിയ ജോലി ചെയ്താണ് കുടുംബത്തെ നോക്കുന്നത്. വായിക്കുന്നവരുടെ കണ്ണിൽ നനവു പടർത്തുന്ന ഈ കത്ത് മത്സരത്തിൽ ഒന്നാം സ്ഥാനവും നേടി.
Tap into unlimited earning potential—become our affiliate partner! https://shorturl.fm/euG6D
Join our affiliate program and start earning today—sign up now! https://shorturl.fm/zwbPJ