ബിഷപ്പ് : ” രേണു സുധി വാടകയ്ക്ക് പോയി മാറി താമസിക്കുന്നു എന്നൊക്കെ കേട്ടു. ബിഗ് ബോസിലേക്ക് പോയി കഴിയുമ്പോള്‍ സ്റ്റാറ്റസ് മാറുമല്ലോ. അപ്പോള്‍ അവർക്ക് എറണാകുളത്തേക്കോ മറ്റോ മാറേണ്ടി വരു. അത് മുന്നില്‍ കണ്ട് കൂടിയുള്ള ഒരു നാടകമാണ് ഇതെന്ന് ഞാന്‍ പറയുകയുള്ളു. ഇനി ഒരിക്കല്‍ പോലും അവരോട് ഒരു സംസാരത്തിനില്ല.

രേണു സുധിക്ക് ഒരു അഭിമുഖത്തിന് എത്ര പ്രതിഫലം കിട്ടുമെന്ന് ഇന്ന് എനിക്ക് അറിയാം. അവർക്ക് ജീവിക്കാന്‍ വേണ്ടിയാണ്. അത് ചെയ്തോട്ടെ. അതുകൊണ്ട് തന്നെ ഇനിയും ആരും രേണു സുധിക്ക് പണം ഇട്ടുകൊടുക്കരുത്. മറിച്ച് കുഞ്ഞുങ്ങളെ സഹായിക്കാം. അവരുടെ പഠിത്തം 24 ഏറ്റെടുത്തതാണ്. രേണു സുധിക്ക് ഒരു ദിവസം പോലും വിശ്രമം ഇല്ലാതെ വർക്കുണ്ട്. അതിന് അഭിനന്ദിക്കുന്നു. പക്ഷെ ഇത്തരത്തില്‍ ജോലിയുള്ളവരെ സഹായിക്കുന്നതിന് പകരം സ്വന്തം വീടിന് സമീപത്തുള്ള കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്നാണ് പറയാനുള്ളത്. “
No Comment.