Skip to content

chithrodayamflashnews.com

November 28, 2026 9:05 am

വയോധികനായ പിതാവിന് നേരെ മകൻ്റെയും മരുമകളുടെയും ക്രൂര മർദ്ദനം; പൈപ്പ് കൊണ്ടും വടി കൊണ്ടും അടിച്ചുവീഴ്ത്തി

അടൂരിൽ പിതാവിനെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. അടൂർ സ്വദേശി തങ്കപ്പനെയാണ് ഇളയ മകൻ സിജുവും, സിജുവിന്റെ ഭാര്യ സൗമ്യയും ചേർന്ന് വടിയും പൈപ്പും ഉപയോഗിച്ച് മർദ്ദിച്ചത്. സംഭവത്തിൽ ഇരുവർക്കുമെതിരെ പൊലിസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മകൻ പൈപ്പ് കൊണ്ടും മരുമകൾ വടികൊണ്ടുമാണ് വയോധികനായ പിതാവ് തങ്കപ്പനെ അടിച്ചുവീഴ്ത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. മർദിക്കുന്ന ദൃശ്യങ്ങൾ അയൽക്കാരാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇത് ശ്രദ്ധയിൽ പെട്ട പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

3 Comments
Millie4476 July 28, 2025
| |
Hanna4509 July 28, 2025
| |
Genevieve4499 July 25, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6