Skip to content

chithrodayamflashnews.com

November 28, 2026 9:05 am

ദുരന്തത്തെ അതിജീവിച്ച് നൗഫൽ: മുണ്ടക്കൈ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നൗഫൽ വീണ്ടും വിവാഹിതനായി

ആ ഒരൊറ്റ രാത്രികൊണ്ട് നൗഫൽ അനാഥനായി മാറി. ഭൂമിയിൽ തന്റേതെന്ന് പറയാൻ ആരുമില്ലാത്ത അവസ്ഥ. വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ഭാര്യയും മക്കളും ഉൾപ്പെടെ കുടുംബത്തിലെ പതിനൊന്ന് പേരെയാണ് നൗഫലിന് നഷ്ടമായത്. ആഴത്തിലുള്ള ആ ഒറ്റപ്പെടലിൽനിന്ന് കരകയറാൻ അവന്റെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും താങ്ങും തണലുമായി ഒപ്പംനിന്നു. അവരുടെ സ്നേഹപൂർവമുള്ള നിർബന്ധത്തിന് വഴങ്ങി, കഴിഞ്ഞ മാസം അമ്പലവയൽ സ്വദേശിനിയായ ഷഫ്‌നയെ നൗഫൽ ജീവിതസഖിയാക്കി.

“നൗഫലിന്റെ ആലോചന വന്നപ്പോൾ ആദ്യം ഒരു അമ്പരപ്പായിരുന്നു. അദ്ദേഹം കടന്നുപോയ വേദനകളെക്കുറിച്ചാണ് ഞാൻ ഓർത്തത്. പക്ഷേ, എല്ലാം പടച്ചോന്റെ തീരുമാനം. അടുത്ത മാസം ഞങ്ങൾ പുതിയ വീട്ടിലേക്ക് മാറും,” ഷഫ്‌ന പറഞ്ഞു.

ഒൻപത് വർഷം പ്രവാസിയായിരുന്ന നൗഫലിനെ മുന്നോട്ട് നയിച്ചത് അവന്റെ കുടുംബമായിരുന്നു. കാത്തിരിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും സുഖദുഃഖങ്ങളിൽ താങ്ങായി നിൽക്കാനും ഒരു ഫോൺ വിളിക്കപ്പുറം നാട്ടിൽ അവന്റെ കുടുംബമുണ്ടായിരുന്നു. അവരില്ലെന്ന് ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുത്തുവെന്ന് നൗഫൽ പറയുന്നു.

1 Comments
Jesse1510 August 1, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6