മലപ്പുറം തിരൂരങ്ങാടിയിൽ 12 വയസ്സുകാരിക്ക് നേരെ പീഡനശ്രമം നടത്തിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശിയായ അയാൻ അലിയാണ് പോലീസ് പിടിയിലായത്. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ ഇയാൾ പുറകിൽ നിന്ന് ആക്രമിക്കുകയായിരുന്നു. വായ് പൊത്തിപ്പിടിച്ച് പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ച പ്രതി കുട്ടിയുടെ കൈകൾ ബന്ധിക്കാനും ശ്രമിച്ചു. സമീപത്തെ ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോകാനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ, കരാട്ടെ പരിശീലനം ലഭിച്ച പെൺകുട്ടി ധൈര്യപൂർവ്വം കിക്ക് എടുത്ത് കുതറിമാറി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ ധീരമായ ചെറുത്തുനിൽപ്പാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.
പെൺകുട്ടികളെ മാർഷൽ ആർട്സ് പഠിപ്പിക്കുന്നതിന്റെ പ്രാധാന്യം… എന്താണ് എന്ന് ഈ വാർത്ത നമ്മളെ മനസ്സിലാക്കിത്തരുന്നു.
No Comment.