Skip to content

chithrodayamflashnews.com

November 28, 2026 8:25 am

രാഹുൽ രാജി വച്ചില്ലെങ്കിൽ പ്ലാൻ ബി; പാർട്ടിയിൽ നിന്ന് പുറത്താക്കും? കോൺഗ്രസ് കടുത്ത തീരുമാനത്തിലേക്ക്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ നിന്ന് രാജിവയ്ക്കണമെന്ന നിലപാടിലുറച്ച് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ. ഇതോടെ രാഹുലിന് രാജി സമ്മർദ്ദമേറുകയാണ്. രാഹുൽ രാജിവയ്ക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു.

ഇനിയും വെളിപ്പെടുത്തലുകൾക്ക് സാദ്ധ്യതയുള്ളതിനാൽ രാഹുൽ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാനൊരുങ്ങുകയാണ് കോൺഗ്രസ്. രാഹുൽ രാജി വച്ചാൽ ഉപതിരെഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതിലാണ് ഉപദേശം തേടുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ തുടരുന്നതിൽ കോൺഗ്രസിനുള്ളിൽ തന്നെ അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. രാഹുൽ രാജി വച്ചില്ലെങ്കിൽ പ്ലാൻ ബി ആയി പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതും പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്നത് വിവരങ്ങൾ.എന്നാൽ രാഹുലിന്റെ രാജിയെ എതിർക്കുന്ന ഒരു വിഭാഗവും കോൺഗ്രസിനുളളിലുണ്ട്. രാജിയുമായി ബന്ധപ്പെട്ട് രാഹുലിന്റെ അടൂരിലെ നെല്ലിമൂടുളള വീട്ടിൽ ചർച്ചകൾ തുടരുകയാണ്. പാലക്കാട്ടെ നേതാക്കൾ രാഹുലുമായി ചർച്ച നടത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. രാജിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തത വരുത്താനായി രാഹുൽ ഇന്നലെ വാർത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് വിലക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ ചില നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6