Skip to content

chithrodayamflashnews.com

Asnap 1409

‘ അന്ന് തുറന്ന് പറയാതിരുന്നത് ഭയന്നിട്ട്’, രാഹുലിന് മറുപടിയുമായി അവന്തിക

കൊച്ചി: വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുന്നേയുള്ള ശബ്ദസന്ദേശമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തിക. തനിക്ക് ഇപ്പോഴും പേടിയുണ്ടെന്നും അവന്തിക പറയുന്നു.
‘അന്ന് ഭയന്നിട്ടാണ് ഒന്നും തുറന്ന് പറയാതിരുന്നത്. എനിക്ക് പേടിയുണ്ട്. ഇപ്പഴും എനിക്ക് ടെന്‍ഷനാണ്. വെളിപ്പെടുത്തല്‍ നടത്തുന്നതിന് മുന്നേ നടത്തിയ സംഭാഷണമാണ്. റിപ്പോര്‍ട്ടറോട് എല്ലാം തുറന്ന് സംസാരിക്കുകയായിരുന്നു. മുന്നേയുള്ള സംസാരം വെച്ചുകൊണ്ട് ആര്‍ഗ്യുമെന്റ് ചെയ്യുന്നതെന്താണെന്നുള്ളത് മനസിലാകുന്നില്ല. ഇതൊക്കെ വെളിപ്പെടുത്തിയതിന് ശേഷവും എനിക്കെതിരെ സൈബര്‍ ആക്രമണം തുടരുകയാണ്. നടിയുടെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ ദുരനുഭവം തുറന്നു പറയാന്‍ തീരുമാനിച്ചു. ഇപ്പോഴും രാഹുലിന് വെല്ലുവിളിയുടെ സ്വരമാണ്”, അവന്തിക പറഞ്ഞു.

രാഹുല്‍ തന്റെ നല്ല സുഹൃത്താണെന്നും തന്നോട് മോശമായിട്ട് പെരുമാറിയിട്ടില്ലെന്നും അവന്തിക മാധ്യമപ്രവര്‍ത്തകനോട് പറയുന്നതിന്റെ ശബ്ദസന്ദേശമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തുവിട്ടത്. തനിക്കെതിരെ അത്തരമൊരു ആക്രമണമുണ്ടായാല്‍ പ്രതികരിക്കാനും കേസിന് പോകാനും അവസരമുള്ള സമൂഹത്തിലാണ് താന്‍ ജീവിക്കുന്നതെന്നും അത് തുറന്നുപറയാനുള്ള ധൈര്യമുണ്ടെന്നും രാഹുല്‍ നല്ല സുഹൃത്താണെന്നും അവന്തിക ശബ്ദസന്ദേശത്തില്‍ പറയുന്നു.
അവന്തികയുടെ ഫോണ്‍ സംഭാഷണം പുറത്തു വിട്ട് പ്രതിരോധവുമായി രാഹുല്‍
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ടോയെന്നും ജീവന് ഭീഷണിനിലനില്‍ക്കുന്ന സാഹചര്യമാണോ നിലനില്‍ക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തിയ വ്യക്തി ചോദിക്കുന്നത് ശബ്ദസന്ദേശത്തില്‍ വ്യക്തമാണ്. ജീവന് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമാണെങ്കില്‍ അവന്തിക എന്തിന് തന്നെ വിളിക്കണമെന്നും താന്‍ ചോദിച്ചപ്പോള്‍ ഈ ശബ്ദസന്ദേശം അയച്ചുനല്‍കണമെന്നും രാഹുല്‍ ചോദിച്ചു. ഇതിലെന്ത് യുക്തിയാണെന്നുള്ളതെന്ന് ചിന്തിക്കേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6