Skip to content

chithrodayamflashnews.com

Asnap 1409

‘അവന്തികയുടെ നീക്കം ബി.ജെ.പി നേതാക്കളുമായി ആലോചിച്ച്’; രാഹുലിനെതിരായ ആരോപണം പൊളിച്ച് കൂട്ടുകാരി

‘അവന്തികയുടെ നീക്കം ബി.ജെ.പി നേതാക്കളുമായി ആലോചിച്ച്’; രാഹുലിനെതിരായ ആരോപണം പൊളിച്ച് കൂട്ടുകാരി

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ ഉന്നയിച്ച ട്രാൻസ് യുവതിയും ബി.ജെ.പി പ്രവർത്തകയുമായ അവന്തികക്കെതിരെ സുഹൃത്ത് അന്ന രാജു രംഗത്ത്. അവന്തികയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയപ്രേരിതമാണെന്ന് അന്ന രാജു വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ബി.ജെ.പി നേതാക്കളുമായി കൂടിയാലോചിച്ചാണ് അവന്തികയുടെ നീക്കമെന്ന് കരുതുന്നു. രാഹുൽ മൂന്നു വർഷം മുമ്പ് ചാറ്റ് ചെയ്തെന്നാണ് അവന്തിക പറയുന്നത്. സംഭവം നടക്കുന്ന കാലയളവിൽ താനും അവന്തികയും ഒരുമിച്ച് ഒരു വീട്ടിലാണ് താമസിച്ചിരുന്നത്. രാഹുൽ വിളിക്കുമ്പോഴും മെസേജ് അയക്കുമ്പോഴും താൻ അവന്തികക്കൊപ്പം ഉണ്ടായിരുന്നുവെന്നും അന്ന രാജു പറയുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6