അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ നന്ദനയെയാണ് (21) ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏപ്രിൽ 26-ന് വിവാഹിതയായ നന്ദന, ഇന്നലെ രാവിലെയാണ് താൻ മരിക്കാൻ പോവുകയാണെന്ന് അമ്മയ്ക്ക് ഫോൺ സന്ദേശമയച്ചത്. ഉടൻതന്നെ ഭർതൃവീട്ടുകാരെ വിവരമറിയിച്ചെങ്കിലും മുറി അകത്ത് നിന്ന് പൂട്ടിയിരുന്നു. വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രണയവിവാഹമായിരുന്നു ഇവരുടേത്. മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
(ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ, മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക. ആത്മഹത്യ ഒരു പരിഹാരമല്ല. സഹായത്തിനായി 1056 എന്ന നമ്പറിൽ വിളിക്കാം.)
No Comment.