Skip to content

chithrodayamflashnews.com

November 28, 2026 8:02 am

പേരിട്ടത് ഞാൻ. ഇന്ന് ആ പേര് വിളിക്കാൻ അവകാശമില്ല.പാപ്പുവിന് പിറന്നാൾ ആശംസിച്ച് ബാലയും കോകിലയും.

ഏറെ നാളുകൾക്കുശേഷം പുതിയൊരു വീഡിയോ ഫേസ്ബുക്കിൽ പങ്കിട്ട് എത്തിയിരിക്കുകയാണ് നടൻ ബാല. ഏക മകൾ പാപ്പു എന്ന് വിളിക്കുന്ന അവന്തികയ്ക്ക് പിറന്നാൾ ആശംസിച്ചുള്ളതാണ് വീഡിയോ. എന്നാൽ മകളുടെ പേര് എവിടേയും പരാമർശിക്കുന്നില്ല. പക്ഷെ മകളെ കുറിച്ചാണ് നടൻ സംസാരിക്കുന്നതെന്ന് വീഡിയോയിൽ നിന്നും ക്യാപ്ഷനിൽ നിന്നും വ്യക്തമാണ്. ഒരുപാട് ആലോചിച്ചശേഷമാണ് ഇങ്ങനൊരു വീഡിയോ ഇടുന്നതെന്നും ഇത് തന്റെ കടമയാണെന്നും നടൻ പറയുന്നുണ്ട്.

കുറേ ആലോചിച്ച ശേഷമാണ് ഇത് പറയുന്നത്. അത്രയും ചിന്തിക്കേണ്ടി വന്നു. ചിലപ്പോൾ ചില കാര്യങ്ങൾ നമ്മൾ മനസ് തുറന്ന് പറയുമ്പോൾ മറ്റുള്ളവർക്ക് അത് വിഷമമായാൽ ക്ഷമിക്കണം. കടമയുണ്ട് അതുകൊണ്ട് പറയുകയാണ്. ഹാപ്പി ബെർത്ത് ഡെ. പേര് പറയുന്നില്ല. മനസിലാകേണ്ടവർക്ക് തീർച്ചയായും മനസിലാകും.

ഒരു സെന്റിമെന്റുമില്ല. പക്ഷെ എപ്പോഴും ഓർക്കണം. ആരുമില്ലെങ്കിലും ഞാനുണ്ട്. ഹാപ്പി ബെർത്ത് ഡെ. പക്ഷെ എനിക്ക് ഒരു സങ്കടവുമില്ല. പേര് പോലും എടുത്ത് പറയാൻ പറ്റാത്ത അവസ്ഥയിൽ ഞാൻ നിൽക്കുകയാണെങ്കിൽ ഒരിക്കലും അത് എന്റെ തെറ്റല്ല. ഞാനാണ് പേരിട്ടത്. അതിന്റെ അർത്ഥം പ്രിൻസസ് എന്നാണ്. നീ ഇനി രാജകുമാരിയല്ല നീയാണ് രാജ്ഞി. ഒരു രാജ്യത്തിന്റെ ക്വീനാണ്. അങ്ങനെയാകണമെങ്കിൽ അതിന്റെ സ്റ്റാറ്റസ് തീർച്ചയായും എത്തിയിരിക്കും.

മൈ ഡിയർ… ഹാപ്പി ബെർത്ത് ഡെ. ദൈവം അനു​ഗ്രഹിക്കട്ടെ എന്നാണ് ബാല പറഞ്ഞത്. എന്റെ രാഞ്ജിക്ക് ഞാനും കോകിലയും അമ്മയും ശിവയും അക്കയും ആശംസകൾ നേരുന്നുവെന്നും ബാല വീഡിയോയ്ക്ക് ക്യാപ്ഷനായി കുറിച്ചു. ഒപ്പം വീഡിയോയുടെ അവസാനം മകളുടെ ഫോട്ടോ ബാഗ്രൗണ്ടായി വരുന്നൊരു ഫോട്ടോയും നടൻ പങ്കുവെച്ചിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6