ദൈവം ഓരോരുത്തരുടെയും ജീവിതത്തിൽ ഓരോ രൂപത്തിലാകും പ്രത്യക്ഷപ്പെടുക , അത്തരത്തിൽ മക്കളുപേക്ഷിച്ച അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം നൽകിയ ഓട്ടോക്കാരനാണ് വലിയ മനസ് കൊണ്ട് ഇപ്പോൾ ഏവർക്കും മാതൃകയാകുന്നത്.
പത്തനാപുരം കടക്കാമണ്ണ് ആണ് സംഭവം നടന്നത് . ‘അമ്മ മരിച്ചു 2 ദിവസം കഴിഞ്ഞിട്ടും മൃതദേഹം ഏറ്റെടുക്കാനോ അത് സംസാരിക്കാനുള്ള വഴിയോ പോലും മക്കൾ നോക്കിയില്ല . സ്വന്തമായി കാറും ഇരുനില വീടും ഉള്ള മക്കളാണ് അമ്മയെ ഏറ്റെടുക്കാത്തത് എന്നതാണ് ഏറ്റവും സങ്കടകരം . ഓട്ടോക്കാരനായ ഷിബു വീട് വെക്കാൻ ഏറെ മോഹിച്ചു വാങ്ങിയ കുറച്ചു സ്ഥലത്താണ് ആ അമ്മയെ അടക്കം ചെയ്യാൻ ഷിബു സമ്മതിച്ചത് . ഒരു വഴക്കിനും ബെഹളത്തിനും നിൽക്കാത്ത പഞ്ച പാവമായ ഒരു അമ്മയായിരുന്നു , അതുകൊണ്ട് തന്നെ ആ അമ്മയ്ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്യാൻ നാട്ടുകാർ മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു . ഷിബു എന്ന ഓട്ടോക്കാരന്റെ വലിയ മനസിന് നൽകാം ഒരു ബിഗ് സല്യൂട്ട് . സ്വന്തം പെറ്റ തള്ളയുടെ മൃതദേഹം ഏറ്റെടുക്കാതെ മുങ്ങിയ മക്കൾ ഒന്നോർക്കുക നിങ്ങളുടെ മക്കളും നിങ്ങളുടെ പ്രവൃത്തി കണ്ടാണ് വളരുന്നത്
‘അമ്മ മരിച്ചപ്പോൾ സ്വന്തം മക്കൾക്ക് വേണ്ട , അടക്കം ചെയ്യാൻ സ്ഥലവും നൽകിയില്ല , സ്വന്തം സ്ഥലത്ത് അമ്മയെ അടക്കം ചെയ്ത് അയൽവാസിയായ ഓട്ടോക്കാരൻ
No Comment.