ബിഗ്‌ബോസ് കഴിഞ്ഞതോടെ തിരക്കോട് തിരക്കിലാണ് സോഷ്യൽ മീഡിയ ഇൻഫ്ലുൻസറായ രേണു സുധി. ഈയിടെ രേണു പോയ ദുബായി ട്രിപ്പാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ ലോകത്തെ ചർച്ചാ വിഷയം. പാപ്പിലോൺ എന്ന റെസ്റ്റോറന്റിന്റെ പ്രമോഷന് വേണ്ടിയാണ് രേണു ദുബായിൽ എത്തിയത്. പതിനഞ്ച് ദിവസത്തെ ട്രിപ്പാണ്. തനി മലയാളി സ്റ്റൈലിലുള്ള റെസ്റ്റോറന്റും ബാറും ചേർന്നതാണ് പാപ്പിലോൺ എന്ന സ്ഥാപനം. പലരും ഫാമിലിയായി വീക്കെൻഡ് ആഘോഷിക്കാനെത്തുന്ന സ്ഥലമാണ് പാപ്പിലോൺ.
പ്രമോഷനെത്തിയ രേണു സുധി പാപ്പിലോണിൽ എത്തിയ അതിഥികൾക്കൊപ്പം ഡാൻസ് കളിക്കുന്നതിന്റേയും പാട്ട് പാടുന്നതിന്റേയും വീഡിയോ പങ്കുവെച്ചിരുന്നു. ഇത് വലിയ വിവാദവുമായി മാറിയിരുന്നു. റെസ്റ്റോറന്റ് മാത്രമല്ല ബാർ കൂടി ചേർന്നതാണ് പാപ്പിലോണെന്ന് മനസിലായതോടെ നിരവധിപേർ വിമർശനവുമായി എത്തി. അതിന്റെ കെട്ടടങ്ങും മുന്നേ ഇപ്പോഴിതാ ദുബായിൽ നിന്നുള്ള മറ്റൊരു വാർത്തയാണ് രേണുവിനെ കുറിച്ച് പ്രചരിക്കുന്നത്. കള്ള് കുടിച്ചും നേവൽ കാണിച്ചും ബാറിൽ ഡാൻസ് ചെയ്തതിന് ദുബായ് പോലീസ് രേണുവിനെ അറസ്റ്റ് ചെയ്തു എന്നുള്ള തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്.
നിരവധി യുട്യൂബ് ചാനലുകൾ രേണു അറസ്റ്റിലായി എന്നുള്ള തരത്തിൽ വിഡിയോകൾ ചെയ്തിരുന്നു. എന്നാൽ സത്യാവസ്ഥ അതല്ലെന്നും തന്നെ ഒരു ദുബായ് പോലീസും അറസ്റ്റ് ചെയ്തിട്ടില്ലെന്നും. താൻ ഒരു സെലിബ്രിറ്റി ആയതുകൊണ്ടാണ് അവർ ഉദ്‌ഘാടനത്തിന് വിളിച്ചതെന്നും, അതിന്റെ ഭാഗമായാണ് താൻ കള്ളുകുടിക്കുന്നതായി അഭിനയിച്ചതെന്നും രേണു പറയുന്നു. പ്രൊമോഷന്റെ ഭാഗമായി അഥിതികൾക്കൊപ്പം ഡാൻസ് കളിക്കുക എന്നത് തന്റെ ജോലിയാണെന്നും അതാണ് താൻ ചെയുന്നത് എന്നും രേണു പറഞ്ഞു. തന്നെ സ്നേഹിക്കുന്നവർക്ക് സത്യം മനസ്സിലാക്കാൻ വേണ്ടിയാണ് വീഡിയോ ചെയ്യുന്നതെന്നും രേണു പറഞ്ഞു.
No Comment.