കോഴിക്കോട് | കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ. ചെറുപുഴയിൽ മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പോയിലിൽ ദാമോദരന്റെ വീടിന്റെ മതിൽ ഇടിഞ്ഞു വീണു. ആളുകൾ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. വീടിന്റെ ഒരുവശം തകർന്നു.
തിരുവനന്തപുരത്തെ മലയോരമേഖലയിലും കനത്തമഴയാണ്. തിരുവനന്തപുരം– തെങ്കാശി റോഡില്‍ വെള്ളം കയറി. ഇളവട്ടത്ത് റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. ആലുവയിലും കനത്ത മഴ പെയ്യുന്നുണ്ട്. വാഹനങ്ങള്‍ പലതും റോഡില്‍ കുടുങ്ങിക്കിടക്കുന്നു.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ രാത്രിയിൽ ഇടവിട്ട് ശക്തമായി മഴ പെയ്തു. ബാലുശ്ശേരിയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. വയനാട് പനമരത്ത് മരം റോഡില്‍ വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. മലപ്പുറം നാടുകാണി ചുരത്തില്‍ രാത്രിയില്‍ മരംവീണതോടെ ഗതാഗതം അവതാളത്തിലായി. പാലക്കാട് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
No Comment.