6 ലക്ഷം രൂപ കടം വാങ്ങിയതിന്, 40 ലക്ഷത്തോളം രൂപ കൊള്ളപ്പലിശക്കാർ വാങ്ങിയെടുത്തെന്നാണ് ആക്ഷേപം. കൂടാതെ സ്ഥലവും കൊള്ള പലിശക്കാരൻ ഭീഷണിപ്പെടുത്തി എഴുതി വാങ്ങി. പരാതി നൽകിയിട്ടും കൊള്ള പലിശക്കാർക്ക് എതിരെ നടപടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു…
കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ഗുരുവായൂരിലെ വ്യാപാരി വീട്ടില്‍ ജീവനൊടുക്കി. പലിശ തുക കുറഞ്ഞതിന് ഭാര്യക്കും മകനും മുന്നിലിട്ട് മർദ്ദിച്ചു. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മുസ്തഫയുടെ മകൻ ഷിയാസും അനുജൻ ഹക്കീമും പറഞ്ഞു.
ഒരു ദിവസം 8000 രൂപ പലിശ മാത്രം കൊടുക്കണം. അതിൽ 6000 രൂപ കൊടുത്തു, 2000 രൂപ കുറഞ്ഞ് പോയെന്ന് പറഞ്ഞ് മർദിച്ചിട്ടുണ്ട്. ആശുപത്രിയിൽ കിടക്കുമ്പോൾ പോലും ഭീഷണിപ്പെടുത്തി മർദിച്ചിട്ടുണ്ട് സഹോദർൻ ഹക്കിം പറഞ്ഞു.
No Comment.