Skip to content

chithrodayamflashnews.com

November 28, 2026 6:47 am

16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വീട്ടമ്മയ്ക്കും സുഹൃത്തിനും ജീവപര്യന്തം ശിക്ഷ.

16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വീട്ടമ്മയ്ക്കും സുഹൃത്തിനും ജീവപര്യന്തം ശിക്ഷ. പെരിന്തൽമണ്ണ നോർത്ത് പാലൂർ കല്ലങ്കുന്ന് വീട്ടിൽ ഇസ്ഹാഖ് (40), കുലുക്കല്ലൂർ ചുണ്ടമ്പറ്റ മാടായിൽ വീട്ടിൽ നുസ്‍റത്ത് (41) എന്നിവർക്കാണു വിവിധ വകുപ്പുകളിലായി പട്ടാമ്പി അതിവേഗ കോടതി ജ‍ഡ്ജി ദിനേശൻ പിള്ള ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴസംഖ്യ അതിജീവിതയ്ക്കു നൽകണം.

കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കെ‍ാപ്പം എസ്ഐ എം.ബി.രാജേഷ് ആണ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ.നിഷ വിജയകുമാർ, അഡ്വ.കെ.സന്ദീപ് എന്നിവർ ഹാജരായി. ചാലിശ്ശേരി പെ‍ാലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും പട്ടാമ്പി പോക്സോ കോടതിയിലെ ലെയ്സൻ ഓഫിസറുമായ എസ്.മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6