Skip to content

chithrodayamflashnews.com

November 28, 2026 6:45 am

കൂട്ടുകാരിയുമായി നിരന്തരം ഫോണിൽ സംസാരം. വീട്ടുകാർ വഴക്ക് പറഞ്ഞു. വിദ്യാർഥിനി തൂങ്ങിമ രിച്ച നിലയിൽ

പാലക്കാട് ഗവ. മോയൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പ്രിയങ്കയെ (15) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുഴൽമന്ദം കൂത്തനൂർ കരടിയമ്പാറ മൂച്ചികൂട്ടംവീട്ടിൽ പരേതയായ സംഗീതയുടെയും ഒഡിഷ സ്വദേശി സഞ്ജയ് ബിസ്വാളിൻ്റെയും മകളാണ്. ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. അമ്മയുടെ മരണത്തെ ത്തുടർന്ന് വലിയമ്മ സുനിതയുടെ വീട്ടിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. കൂട്ടുകാരിയുമായി നിരന്തരം ഫോണിൽ സംസാരിക്കുന്നതിന് വീട്ടുകാർ വഴക്കുപറഞ്ഞതിൻ്റെ മനോവിഷമത്തിലാണ് കുട്ടി തൂങ്ങിമരിച്ചതെന്ന് കുഴൽമന്ദം പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാ രോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. വിളിക്കുക:
1056, 04712552056)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6