ഹോസ്റ്റലിൽ ഒപ്പം താമസിക്കുന്ന കൂട്ടുകാരികളുടെ സ്വകാര്യ വീഡിയോ പകർത്തി അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിച്ച് യുവതി.
ചിക്കമംഗളൂരു സ്വദേശി നിരീക്ഷയെയാണ് (26) കദ്രി പോലീസ് അറസ്റ്റ് ചെയ്തത്.
നഗരത്തിലെ ആശുപത്രി ജീവനക്കാരിയാണ് നിരീക്ഷ. നിരീക്ഷ നിൽക്കുന്ന ഹോസ്റ്റലിലെ കൂട്ടുകാരികളുടെ നഗ്നദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
തുടർന്ന് യുവതികളോട് നിരീക്ഷ പണം ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു. യുവതികളുടെ പരാതിയിലാണ് അറസ്റ്റ്.
No Comment.