Skip to content

chithrodayamflashnews.com

November 28, 2026 6:46 am

ഭർത്താവ് മരിച്ചു , മകനും മകളും മരണപെട്ടു , സംഗീത സംവിധായകൻ ജോൺസൻ മാഷിന്റെ ഭാര്യാ റാണിയുടെ ജീവിതം ഇങ്ങനെ

നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച പ്രിയ സംഗീത സംവിധായകനായിരുന്നു ജോൺസൻ മാഷ് . “കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി” “മന്ദാരച്ചെപ്പുണ്ടോ” “മനസ്സിൽ മടിയിലെ മാന്തളിരിൽ ” തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ചത് ജോൺസൻ മാഷായിരുന്നു . ജോസൻസോൺ മാഷ് വിടപറഞ്ഞ് 14 വർഷങ്ങൾ പിന്നിടുകയാണ് . ഇന്ന് ജോൺസൻ മാഷിന്റെ പാട്ടുകളും മക്കളുടെയും ഓർമകളും മാത്രമാണ് ഭാര്യാ റാണിക്ക് കൂട്ടായുള്ളത് . 2 മക്കളും ഭാര്യയുമടങ്ങുന്ന കുടുംബമായിരുന്നു ജോൺസൻ മാഷിന്റേത് .

എറണാകുളം പൂക്കാട്ടുപടിയിലെ വീട്ടിലിപ്പോൾ റാണി ഒറ്റയ്ക്കാണ് . ജോൺസൻ മാഷ് വിടപറഞ്ഞതിന് പിന്നാലെ റാണിയെ തനിച്ചാക്കി രണ്ടു മക്കളും വിടപറഞ്ഞിരുന്നു . 2011 ലായിരുന്നു ജോൺസൻ മാഷ് വിടപറഞ്ഞത് . മാഷിന്റെ വിയോഗം റാണിയെ തളർത്തിയത് കുറച്ചൊന്നുമായിരുന്നില്ല , മാഷ് വിടപറഞ്ഞപ്പോൾ തകർന്നുപോയ റാണിക്ക് ഇടതും വലതുമായി മക്കളായ റെൻ ഉം ഷാനും ഒപ്പമുണ്ടായിരുന്നു . ഒരായുസിന്റെ സ്നേഹം മുഴുവൻ നൽകി മക്കൾ ഒപ്പമുണ്ടായിരുന്നു . എന്നാൽ മാഷ് വിടപറഞ്ഞ് ഒരു വര്ഷം കഴിയും മുൻപേ ബൈക്കപകടത്തിൽ മകൻ റെൻ ഉം വിടപറഞ്ഞു . മറ്റൊരാളെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചത് . റാണിയെ സംബന്ധിച്ച് മാഷിന് പിന്നാലെ മകനെ കൂടി നഷ്ടമായപ്പോൾ ആ ഒരു ശൂന്യത വലുതായിരുന്നു .

ആ ശൂന്യത നികത്താനും ‘അമ്മ റാണിക്ക് താങ്ങായി നിന്നതും മകൾ ഷാൻ ആയിരുന്നു . അമ്മക്കൊപ്പം ഇടതും വലതുമായി താങ്ങും തണലുമായി മകൾ ഷാൻ ഒപ്പം നിന്നു ..പിന്നീട് 4 വർഷങ്ങൾ വളരെ പെട്ടന്ന് കടന്നു പോയി , രാവിലെ പള്ളിയിൽ പോയി തിരികെ എത്തുമ്പോൾ റാണിയെ ഒറ്റക്കാക്കി മകൾ ഷാനും യാത്രപറഞ്ഞിരുന്നു . ഹൃദയാഘാതമാണ് കാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത് . അങ്ങനെ എല്ലാരുമുണ്ടായിരുന്ന റാണി ജീവിതത്തിൽ ഒറ്റക്കായി പോയി . ഒരായുസ് മുഴുവൻ ഒരുക്കാനുള്ള ഓർമ്മകൾ സമ്മാനിച്ചാണ് ജോൺസൻ മാഷും മക്കളും യാത്രയായത് . ആ ഓർമകളും മാഷിന്റെ പാട്ടുകളുമാണ് ഇന്ന് റാണിയുടെ ജീവിതം മുന്നോട്ട് നയിക്കുന്നത് . ദൈവത്തോട് പോലും പരാതിയും പരിഭവവുമില്ല റാണിക്ക് , ആ വലിയ മനുഷ്യന്റെ ഭാര്യയാക്കിയതും സ്നേഹനിധികളായ 2 മക്കളെ തന്നതും ദൈവമാണ് എന്നാണ് റാണി പറയുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6