Skip to content

chithrodayamflashnews.com

November 28, 2026 6:32 am

കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപമുള്ള സംസ്ഥാന പാതയില്‍ സാക്ഷ്യം വഹിച്ചത് ഹൃദയഭേദകമായ ഒരു ദാരുണ സംഭവമാണ്

തൃശൂർ: കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപമുള്ള സംസ്ഥാന പാതയില്‍ സാക്ഷ്യം വഹിച്ചത് ഹൃദയഭേദകമായ ഒരു ദാരുണ സംഭവമാണ്.

എടപ്പാളിലെ കെ.വി.ആർ. ഓട്ടോ മൊബൈൽസിലെ ജീവനക്കാരിയായിരുന്ന 27 വയസ്സുകാരിയായ ആതിരയാണ് ദാരുണമായി മരണപ്പെട്ടത്..
അമിത വേഗതയിൽ വന്ന കണ്ടെയ്‌നർ ലോറി റോഡരികിലെ മരത്തിൽ ഇടിച്ചതിനെത്തുടർന്ന് ഒടിഞ്ഞ് വീണ മരക്കൊമ്പ് സഞ്ചരിച്ച കാറിനുള്ളിലേക്ക് തുളച്ചു കയറിയതാണ് ദുരന്തത്തിന് കാരണമായത് കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന കണ്ടെയ്നർ ലോറി അശ്രദ്ധമായി റോഡരികിലേക്ക് ചേർന്ന് ഓടിക്കുകയും, റോഡരികിൽ നിന്നിരുന്ന വലിയ മരത്തിൽ ശക്തിയായി ഇടിച്ചു. ലോറിയുടെ ഈ അതി ശക്തമായ കൂട്ടിയിടിയിൽ മരത്തിന്റെ ഒരു വലിയ ശാഖ ഉടനടി ഒടിഞ്ഞുതൂങ്ങി കാറിന്റെ ഉള്ളിലേക്ക് തുളച്ച് കയറി..

നിമിഷനേരം കൊണ്ട് ഒരു കുടുംബത്തിന്റെ പ്രതീക്ഷള്‍ എല്ലാം തെറ്റിയത്. ഈ ദുരന്തം, അശ്രദ്ധമായ ഡ്രൈവിംഗിന്റെയും റോഡരികിലെ അപകടകരമായ മരങ്ങൾ വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം ഒരിക്കൽ കൂടി നമ്മളെ ഓർമ്മിപ്പിക്കുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6