മദ്യപാനിയായ ഭർത്താവിന്റെ ഈ ക്രൂരമായ വാക്കുകളും, പതിനാലുകാരിയായ മകളെ കിടപ്പറയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്ന കാഴ്ചയുമാണ് ഉഷാറാണി എന്ന ഒരമ്മയുടെ ഉള്ളില്‍ അഗ്നി പടർത്തിയത്. മധുരയില്‍, നാല് മക്കള്‍ക്ക് വേണ്ടി ജീവിതത്തിലുടനീളം ഭർത്താവിന്റെ പീഡനങ്ങളും ചൂഷണങ്ങളും സഹിച്ച് ജീവിച്ച ഉഷാറാണിയുടെ പ്രതിരോധത്തിന്റെ ധീരമായ കഥയാണിത്.
അകാലത്തില്‍ തകർന്ന ബിസിനസ്സും മദ്യപാനവും കാരണം സാമ്പത്തികമായും ശാരീരികമായും നിരന്തരം ഉപദ്രവിക്കപ്പെട്ടിരുന്നു ഉഷാറാണിയും മക്കളും. മൂത്ത മകളെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കാനുള്ള ഭർത്താവിന്റെ ശ്രമത്തെ എതിർത്തതിന് അവർക്ക് സ്വന്തം കാലുകൾ തല്ലിയൊടിക്കപ്പെടേണ്ടി വന്നു. ഒടുവില്‍ വിവാഹബന്ധം വേർപെടുത്തി, സർക്കാർ ജോലി നേടി, ജീവിതം പതുക്കെ കരുപ്പിടിപ്പിച്ചു വരുന്നതിനിടെയാണ് എയ്‌ഡ്‌സ് രോഗിയായി മാറിയ ഭർത്താവ് മാപ്പ് അപേക്ഷിച്ച് വീണ്ടും കടന്നു വരുന്നത്. മക്കളുടെ നിർബന്ധപ്രകാരം അടുപ്പിച്ചെങ്കിലും, അയാളുടെ പകയും ലൈംഗികാതിക്രമ ശ്രമങ്ങളും തുടർന്നു.
അവസാനമായി, “നീ വന്നില്ലെങ്കിൽ വേണ്ട, നിന്റെ മോളാണെങ്കിലും മതി” എന്ന് അലറിക്കൊണ്ട്, സ്വന്തം മകളെ കിടപ്പറയിലേക്ക് വലിച്ചിഴച്ചപ്പോൾ ആ അമ്മയ്ക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. മകളുടെ നിലവിളി കേട്ട്, കയ്യിൽ കിട്ടിയ മകന്റെ ക്രിക്കറ്റ് ബാറ്റുമായി വാതിൽ തല്ലിപ്പൊളിച്ച് അകത്തുകയറിയ ഉഷാറാണി, അയാളെ അതിക്രൂരമായി ത ല്ലിക്കൊന്നു.
സ്വന്തം മകളുടെ മാനം കാക്കാൻ വേണ്ടി, പ്രതിരോധത്തിന്റെ ഭാഗമായി ഭർത്താവിനെ കൊലപ്പെടുtത്തിയ ആ അമ്മയെ നിയമം ശിക്ഷയില്‍ നിന്ന് ഒഴിവാക്കി. കൊലപാതകത്തിന്റെ സാഹചര്യം വിലയിരുത്തിയ കോടതി, സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്ത കൊലപാതകമായി ഇതിനെ കണക്കാക്കി ഉഷാറാണിയെ നിരപരാധിയായി വിട്ടയച്ചു. നിയമപരമായ പോരാട്ടത്തിനൊടുവില്‍ പുറത്തിറങ്ങിയ ഉഷാറാണി, പിന്നീട് ബിരുദാനന്തര ബിരുദം നേടി ബാങ്കിൽ ജോലിക്ക് പ്രവേശിച്ചു. ഇന്ന്, മക്കളെ നല്ല നിലയില്‍ വളർത്തി, സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കുന്ന ഈ അമ്മയ്ക്ക്, ധീരമായ നിലപാട് എടുത്തതിന് സമൂഹം ഒരു ബിഗ് സല്യൂട്ട് നൽകുകയാണ്.
No Comment.