Skip to content

chithrodayamflashnews.com

Asnap 1409

വിവാഹപ്പന്തലിലേക്ക് കാത്തു നിൽക്കാതെ അശ്വിൻ മടങ്ങി. മരണത്തിലും മറ്റുള്ളവരിലൂടെ ജീവിക്കാൻ ആ യുവഡോക്ടർ…

കൊല്ലം: സ്വപ്നങ്ങളും, പ്രതീക്ഷകളും ബാക്കിവെച്ച് യുവഡോക്ടർ അശ്വിൻ യാത്രയായി. ഉമയനല്ലൂർ സ്വദേശിയായ ഈ യുവാവിന്റെ മസ്തിഷ്ക മരണം ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ആഗസ്റ്റിൽ നടക്കേണ്ടിയിരുന്ന തന്റെ വിവാഹത്തിനായി ഒരുങ്ങുന്നതിനിടയിലാണ് വിധി അശ്വിനെ തട്ടിയെടുത്തത്.

ഈ മാസം 20ന് കോഴിക്കോട് കൂടരഞ്ഞിയിലെ നീന്തൽക്കുളത്തിൽ വെച്ചുണ്ടായ അപ്രതീക്ഷിത അപകടമാണ് അശ്വിന്റെ ജീവനെടുത്തത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എൻ.എസ്. സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും ജീവൻ നിലനിർത്താനായില്ല. ഈ മാസം 12ന് ആയിരുന്നു വിവാഹനിശ്ചയം. അതിന്റെ മധുരം മായും മുൻപേയാണ് ഈ വിയോഗം.

സ്വന്തം മകന്റെ വിയോഗത്തിന്റെ തീരാദുഃഖത്തിനിടയിലും, മറ്റുള്ളവർക്ക് ജീവൻ നൽകാനായി അവയവങ്ങൾ ദാനം ചെയ്യാൻ അശ്വിന്റെ കുടുംബം മുന്നോട്ട് വന്നു. അശ്വിന്റെ പ്രിയപ്പെട്ടവർ എടുത്ത ആ വലിയ തീരുമാനം വഴി ​ഹൃദയ വാൽവ് ശ്രീചിത്ര ആശുപത്രിയിലേക്കും, കരൾ കിംസ് ആശുപത്രിയിലേക്കും, കണ്ണുകൾ ചൈതന്യ ആശുപത്രിയിലേക്കും കൈമാറി..

ഒരു ഡോക്ടർ എന്ന നിലയിൽ രോഗികളെ ശുശ്രൂഷിക്കാൻ ആഗ്രഹിച്ച അശ്വിൻ, മരണശേഷവും അഞ്ചോളം പേരിലൂടെ ഈ ഭൂമിയിൽ ജീവിക്കും. ആ മനോഹരമായ ചിരി ഇനി ഓർമ്മകളിൽ മാത്രം.​അശ്വിന്റെ കുടുംബത്തിന്റെ ഈ വലിയൊരു മനസ്സിനെ നമുക്ക് ആദരിക്കാം..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6