കുംഭമേളയിലെ തിരക്കിനിടയിൽ ഒരു ക്യാമറക്കണ്ണിൽ പതിഞ്ഞ രണ്ട് വെള്ളാരംകണ്ണുകൾ… ആ ഒരു നിമിഷം തന്റെ ജീവിതം സ്വപ്നതുല്യമായി മാറുമെന്ന് ആ പെൺകുട്ടി ഒരിക്കലും കരുതിയില്ല. മോനി ബോൺസ്ലെ എന്ന ആ പെൺകുട്ടിയെ സോഷ്യൽ മീഡിയ പിന്നീട് “മോണാലിസ” എന്ന് വിളിച്ചു.
ആദ്യമായി നമ്മൾ മോണാലിസയെ കണ്ടത് തെരുവിൽ മുത്തുമാലകൾ വിൽക്കുന്ന ഒരു പാവപ്പെട്ട പെൺകുട്ടിയായിട്ടാണ്. എന്നാൽ വൈറലായതോടെ അവളുടെ ജീവിതം അടിമുടി മാറി. ഫോട്ടോഷൂട്ടുകൾ, ഉദ്ഘാടനങ്ങൾ, ആൽബങ്ങൾ… ഇപ്പോൾ സിനിമയിലേക്കും കടന്നിരിക്കുകയാണ് മോണാലിസ.
വെറും നൂറ് രൂപയ്ക്ക് മാലകൾ വിറ്റ് ജീവിച്ചിരുന്ന പെൺകുട്ടിക്ക് ഇന്ന് പ്രതിഫലം ലക്ഷങ്ങളാണെന്നാണ് റിപ്പോർട്ടുകൾ. ഈയിടെ മോണാലിസ കേരളത്തിലും എത്തിയിരുന്നു. ബോബി ചെമ്മണ്ണൂര്‍യുടെ കോഴിക്കോടുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഉദ്ഘാടന ചടങ്ങിനായിരുന്നു മോണാലിസയുടെ സന്ദർശനം. അന്ന് ഏകദേശം 15 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയതെന്നാണ് സൂചന. ഇതിന് പുറമെ വിലകൂടിയ സ്വർണ്ണമാലയും സമ്മാനമായി നൽകി.
മുന്‍പ് മാതാപിതാക്കളോടൊപ്പം ഷെഡിൽ താമസിച്ചിരുന്ന മോണാലിസ ഇന്ന് മുംബൈയിലെ ഫ്ലാറ്റിലാണ് താമസിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം ഒരു കോടി രൂപ വിലവരുന്ന കാറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും നേരത്തെ വൈറലായിരുന്നു. പത്ത് കോടിയോളം രൂപ ഇതിനകം മോണാലിസ സമ്പാദിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്.
മോണാലിസയ്ക്ക് പ്രതിഫലം ലക്ഷങ്ങൾ; ഷെഡിൽ നിന്ന് മുംബൈയിലെ ഫ്ലാറ്റിലേക്ക് – ജീവിതം മാറിമറിഞ്ഞതിങ്ങനെ
No Comment.