
ഒഴിയാന്‍ നേരമായ്
ഒരു കോണിലായ്
ചാഞ്ഞിരുന്നു ഞാന്‍
ഒരുവേള തേങ്ങി…
ഇടവഴി കടന്ന്
വരുമൊരു തെന്നലിന്‍
കരംനിറയെ
മധുരമൂറും പൊതികള്‍,
പലവിധം!
മാമ്പുമണമുള്ള
സായാഹ്നമെന്നേ
ആഴിയുടെ അലകള്‍
കാണുവാന്‍
ക്ഷണിച്ചുപോയി…
മണ്‍പാതയിലെവിടെയോ
വീണുപോയ മധുരത്തില്‍
ഈച്ചകള്‍, പ്രാണികള്‍,
ഉറുമ്പുകള്‍
തമ്പടിച്ചു…
ഇളംകാറ്റിന്റെ
രാഗങ്ങള്‍ പലതും
പരിചിതമല്ല.
വീണ്ടും പാടിയ
കോകിലസ്വരവും
വീണ്ടുമടര്‍ന്ന ഇതളുകളും
ഞാനറിഞ്ഞില്ല.
ഏതോ
പാതിരാക്കുയില്‍
ഉച്ചത്തില്‍ ഈ നേരവും
നിര്‍ത്താതെ
പാടുന്നു..
ഏറെ
നേരത്തിനൊടുവില്‍
ഞാനാ പാലമരച്ചുവട്ടില്‍
എന്നെയും കാത്തു
നിന്നു…
പാല പൂത്ത
ഗന്ധമെന്നില്‍
നിറഞ്ഞു.
ഇരുളില്‍
യാത്രയെനിക്ക് ഭയമാണ്.
ഇരുളും മുന്‍പ്
ഞാനാ വാകമരച്ചോട്ടില്‍
ഒരിക്കല്‍ക്കൂടി
പോയി വന്നു..
ഏതോ
ഗ്രീഷ്മത്തിന്റെ മധ്യഭാഗത്തു
കണ്ടുമുട്ടിയ
പ്രിയയുടെ
ശബ്ദം കേള്‍ക്കുവാന്‍..
ഇരുള്‍
വീണു തുടങ്ങി…
ഇനിയൊരു
മടക്കമില്ലാത്ത
യാത്ര അനിവാര്യമത്രെ!

No Comment.